കടയ്ക്കൽ : മുകുന്ദേരി പഴവിളവീട്ടിൽ പത്തൊൻമ്പത് വയസുള്ള അംമ്പു എന്ന് വിളിക്കുന്ന സുരേഷാണ് പിടിയിലായത് .
സംഭവത്തിൽ പോലീസ് പറയുന്നത് ഇങ്ങനെ :
കോവിഡ് സമയത്ത് സർക്കാർ ആവശ്യങ്ങൾക്കായി മാസവാടകയ്ക്ക് വാഹനങ്ങൾ ആവശ്യം ഉണ്ടെന്നു പറഞ്ഞ് വാഹന ഉടമകളെ സമീപിച്ചു വാഹനത്തിന് വാടകയിനത്തിൽ കുറിച്ച് പണം നൽകി വാഹനം കൊണ്ടു പോകുകയും, സർക്കാർ ആവശ്യങ്ങൾക്കുളള വാഹനം ആയതുകൊണ്ട് ഒർജിനൽ ആർസി ബുക്ക് വേണമെന്ന് പറഞ്ഞു ആർസി ബുക്കും കൈക്കലാക്കിയിരുന്നു.തുടർന്നാണ് ഈ വാഹനങ്ങൾ ഉയർന്നവിലയ്ക്ക് വാടകയ്ക്ക് നൽകുകയും ആർസി ബുക്കുകൾ പണയ പ്പെടുത്തുകയും,മർക്കറ്റ് വിലയുടെ പകുതി വിലയ്ക്ക് വാഹനങ്ങൾ വിൽപ്പന നടത്തുകയും ചെയ്തിരുന്നത്.വാഹന ഉടമകൾക്ക് ഇയ്യാൾ കൃത്യമായി വാടക നൽകിയിരുന്നു.ഇപ്പോൾ എട്ട് വാഹനങ്ങൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പരാതികളാണ് കടയ്ക്കൽ പോലീസിനു ലഭിച്ചിരിക്കുന്നത്.
കൂടുതൽ വാഹനങ്ങൾ ഇയ്യാൾ വിൽപ്പന നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
കടയ്ക്കൽ സ്വദേശിയുടെ വാഹനം എറണാകുളത്ത് സർക്കാർ ഓഫീസിൽ വാടകയ്ക്ക് ആവശ്യം ഉണ്ടെന്നു പറഞ്ഞാണ് കഴിഞ്ഞ ആറു മാസങ്ങൾക്ക് മുൻപ് അംമ്പു വാടകയ്ക്ക് എടുത്തത്.കൃത്യമായി ഇയ്യാൾ വാടകയും നൽകി വന്നിരുന്നു.എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി ഈ വാഹനം കുമ്മിളിൽ സ്വകാര്യ വ്യക്തി ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ട വാഹന ഉടമ അംബുവിനോട് വാഹനത്തെ കുറിച്ച് അന്വേഷിച്ചു വാഹനം എറണാകുളത്താണന്ന് ആംമ്പു പറഞ്ഞു. തുടർന്നാണ് വാഹനഉടമ വാഹനത്തെ കുറിച്ച് അന്വേഷണം നടത്തുകയും വാഹനം വിൽപ്പന നടത്തിയതായി മനസിലാകുകയും ചെയ്തു. ഇയ്യാൾ കടയ്ക്കൽ പൊലീസിൽ പരാതിയും നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ തട്ടിപ്പ് പുറത്തറിയുന്നത്. അംമ്പുവിനെ അറസ്റ്റ് ചെയ്ത പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കായി ഇയ്യാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു