ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചു. - Assembly elections 2021 | congress declared there candidates for assembly elections 2021

0

നീണ്ട് നിന്ന ചർച്ചകൾക്കും അനുനയങ്ങൾക്കുമൊടുവിൽ  നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചു. അഭ്യൂഹങ്ങൾക്ക് ശരിവച്ച് നേമത്ത് കെ. മുരളീധരന്‍ മത്സരിക്കും. അണികളുടെ ആവശ്യം അംഗീകരിച്ച് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലും രമേശ് ചെന്നിത്തല ഹരിപ്പാടും ജനവിധി തേടും.

കെ. ബാബു, ബിന്ദു കൃഷ്ണ, പത്മജ വേണുഗോപാല്‍, അഡ്വ. എം. ലിജു, നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, പി.കെ ജയലക്ഷ്മി, ടോണി ചമ്മണി, കെ.എം അഭിജിത്ത് ഉള്‍പ്പെടെ നേതാക്കള്‍ പട്ടികയില്‍ ഇടം തേടി. യുഡിഎഫിനൊപ്പം 92 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.

ഇതില്‍ 86 മണ്ഡലങ്ങളിലെ സ്ഥനാര്‍ഥികളെയാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചത്. 25 മുതല്‍ 50 വയസ് വരെയുള്ള 46 പേര്‍. 51 മുതല്‍ 60 വരെ 22 പേര്‍, 61 മുതല്‍ 70 വയസ് വരെയുള്ള 15 പേര്‍, 70ന് മുകളിലുള്ള മൂന്ന് പേര്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ പ്രായം.

തിരുവനന്തപുരം

നേമം: കെ.മുരളീധരന്‍
വര്‍ക്കല: ബി.ആര്‍.എം. ഷഫീര്‍
ചിറയിന്‍കീഴ്: ബി.എസ്.അനൂപ്
നെടുമങ്ങാട്: പി.എസ്.പ്രശാന്ത്
വാമനപുരം: ആനാട് ജയന്‍
കഴക്കൂട്ടം: എസ്.എസ്. ലാല്‍
വട്ടിയൂര്‍‌ക്കാവ്: കെ.പി.അനില്‍കുമാര്‍
തിരുവനന്തപുരം: വി.എസ്.ശിവകുമാര്‍
അരുവിക്കര: കെ.എസ്.ശബരീനാഥന്‍
പാറശാല: അന്‍സജിത റസല്‍
കാട്ടാക്കട: മലയിന്‍കീഴ് വേണുഗോപാല്‍
കോവളം: എം.വിന്‍സന്റ്
നെയ്യാറ്റിന്‍കര: ആര്‍.സെല്‍വരാജ്

കൊല്ലം

കരുനാഗപ്പള്ളി: സി.ആര്‍.മഹേഷ്
കൊട്ടാരക്കര: ആര്‍.രശ്മി
ചടയമംഗലം: എം.എം.നസീര്‍
പത്തനാപുരം: ജ്യോതികുമാര്‍ ചാമക്കാല
ചാത്തന്നൂര്‍: എന്‍.പീതാംബരക്കുറുപ്പ്

ആലപ്പുഴ

അരൂര്‍: ഷാനിമോള്‍ ഉസ്മാന്‍
ചേര്‍ത്തല: എസ്.ശരത്
ആലപ്പുഴ: ഡോ.കെ.എസ്.മനോജ്
അമ്ബലപ്പുഴ: എം.ലിജു
ഹരിപ്പാട്: രമേശ് ചെന്നിത്തല
കായംകുളം: അരിത ബാബു
മാവേലിക്കര: കെ.കെ.ഷാജു
ചെങ്ങന്നൂര്‍: എം.മുരളി

പത്തനംതിട്ട

റാന്നി: റിങ്കു ചെറിയാന്‍
കോന്നി: റോബിന്‍ പീറ്റര്‍
ആറന്മുള: കെ.ശിവദാസന്‍ നായര്‍

കോട്ടയം

പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടി
കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
വൈക്കം: പി.ആര്‍.സോന
പൂഞ്ഞാര്‍: ടോമി കല്ലാനി
കാഞ്ഞിരപ്പള്ളി: ജോസഫ് വാഴയ്ക്കന്‍

ഇടുക്കി

ദേവികുളം: ഡി.കുമാര്‍
പീരുമേട്: സിറിയക് തോമസ്
ഉടുമ്ബന്‍ചോല: ഇ.എം.അഗസ്തി

എറണാകുളം

കുന്നത്തുനാട്: വി.പി.സജീന്ദ്രന്‍
പറവൂര്‍: വി.ഡി.സതീശന്‍
തൃക്കാക്കര: പി.ടി.തോമസ്
ആലുവ: അന്‍വര്‍ സാദത്ത്
പെരുമ്ബാവൂര്‍: എല്‍ദോസ് കുന്നപ്പിള്ളി
എറണാകുളം: ടി.ജെ.വിനോദ്
അങ്കമാലി: റോജി എം.ജോണ്‍
തൃപ്പൂണിത്തുറ: കെ.ബാബു
‌വൈപ്പിന്‍: ദീപക് ജോയ്
കൊച്ചി: ടോണി ചമ്മണി
മൂവാറ്റുപുഴ: മാത്യു കുഴല്‍നാടന്‍

തൃശൂര്‍

തൃശൂര്‍: പത്മജ വേണുഗോപാല്‍
വടക്കാഞ്ചേരി: അനില്‍ അക്കര
ഒല്ലൂര്‍: ജോസ് വള്ളൂര്‍
കുന്നംകുളം: കെ.ജയശങ്കര്‍
ചേലക്കര: സി.സി.ശ്രീകുമാര്‍
പുതുക്കാട്: സുനില്‍ അന്തിക്കാട്
കയ്പമംഗലം: ശോഭ സുബിന്‍
ചാലക്കുടി: ടി.ജെ.സനീഷ്
നാട്ടിക: എന്‍.കെ.സുധീര്‍
മണലൂര്‍: വിജയ ഹരി
കയ്പമംഗലം: ശോഭ സുബിന്‍
കൊടുങ്ങല്ലൂര്‍: എം.പി.ജാക്സണ്‍

പാലക്കാട്

തൃത്താല: വി.ടി.ബല്‍റാം
ഷൊര്‍ണൂര്‍: ടി.എച്ച്‌.ഫിറോസ് ബാബു
ഒറ്റപ്പാലം: സരിന്‍
പാലക്കാട്: ഷാഫി പറമ്ബില്‍
തരൂര്‍: കെ.എ.ഷീബ
ആലത്തൂര്‍: പാളയം പ്രദീപ്
ചിറ്റൂര്‍: സുമേഷ് അച്യുതന്‍
മലമ്ബുഴ: എസ്.കെ.അനന്തകൃഷ്ണന്‍

മലപ്പുറം

വണ്ടൂര്‍: എ.പി.അനില്‍കുമാര്‍
പൊന്നാനി: എ.എം.രോഹിത്

കോഴിക്കോട്

കോഴിക്കോട് നോര്‍ത്ത്: കെ.എം.അഭിജിത്ത്
ബാലുശ്ശേരി: ധര്‍മജന്‍ ബോള്‍ഗാട്ടി
നാദാപുരം: കെ.പ്രവീണ്‍കുമാര്‍
ബേപ്പൂര്‍: പി.എം.നിയാസ്
കൊയിലാണ്ടി: എന്‍.സുബ്രഹ്മണ്യന്‍

വയനാട്

സുല്‍ത്താന്‍ ബത്തേരി : ഐ.സി.ബാലകൃഷ്ണന്‍
മാനന്തവാടി: പി.കെ. ജയലക്ഷ്മി

കണ്ണൂര്‍

പേരാവൂര്‍: സണ്ണി ജോസഫ്
തലശ്ശേരി- എം.പി.അരവിന്ദാക്ഷന്‍
പേരാവൂര്‍- സണ്ണി ജോസഫ്
പയ്യന്നൂര്‍- എം.പ്രദീപ് കുമാര്‍
കല്യാശേരി- ബ്രജേഷ് കുമാര്‍
തളിപ്പറമ്ബ്- അബ്ദുല്‍ റഷീദ് പി.വി
ഇരിക്കൂര്‍- സജീവ് ജോസഫ്

കാസര്‍കോട്

ഉദുമ: ബാലകൃഷ്ണന്‍ പെരിയ
കാഞ്ഞങ്ങാട്- പി.വി.സുരേഷ്

Post a Comment

0Comments
Post a Comment (0)