രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലപാട് എൽഡിഎഫിനില്ല: ജോയ്‌സ് ജോർജിനെ തള്ളി മുഖ്യമന്ത്രി.

0
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച മുൻ എം.പി ജോയ്‌സ് ജോർജിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലപാട് എൽഡിഎഫിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജോയ്‌സ് ജോർജിന്റെ രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള പരാമർശം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ചതിനൊപ്പം സ്ത്രീ വിരുദ്ധ പരാമർശം കൂടിയാണ് ജോയ്‌സ് ജോർജ് നടത്തിയത്. പെൺകുട്ടികൾ രാഹുൽ ഗാന്ധിയുടെ മുന്നിൽ വളഞ്ഞും കുനിഞ്ഞും നിൽക്കരുതെന്നായിരുന്നു ജോയ്‌സ് ജോർജ് പറഞ്ഞത്. അയാൾ കല്യാണം കഴിച്ചിട്ടില്ലെന്നും ജോയ്‌സ് ജോർജ് പരിഹസിച്ചിരുന്നു. ഇടുക്കി ജില്ലയിലെ ഇരട്ടയാറിൽ എൽഡിഎഫ് പ്രചാരണയോഗത്തിലായിരുന്നു ജോയിസ് ജോർജിന്റെ വിവാദ പ്രസംഗം. മന്ത്രി എംഎം മണി അടക്കമുള്ളവർ വേദിയിലുണ്ടായിരുന്നു.

Post a Comment

0Comments
Post a Comment (0)