പൗരത്വ നിയമം ഉറപ്പായും നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ.

0

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. പൗരത്വ നിയമം ഉറപ്പായും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തെ ബാധിക്കുന്ന പ്രശ്‌നമല്ല പൗരത്വ നിയമം. അതിനാൽ കേരളത്തിൽ സിഎഎ ചർച്ചാ വിഷയമാക്കേണ്ടതില്ലെന്നും പിയൂഷ് ഗോയൽ പറഞ്ഞു.

ട്രെയിനിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടെന്ന വാദം ശരിയല്ലെന്നും പിയൂഷ് ഗോയൽ പറഞ്ഞു. വിഷയത്തിൽ റെയിൽവേയ്ക്ക് വീഴ്ച പറ്റിയിട്ടില്ല. പ്രശ്‌നമുണ്ടായപ്പോൾ കന്യാസ്ത്രീകളുടെ രേഖകൾ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും പിയൂഷ് ഗോയൽ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് സർക്കാർ സഹകരണം ഇല്ലാത്തതിനാലാണ് റെയിൽവേ പദ്ധതികൾ നടപ്പിലാക്കാത്തതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ശബരി റെയിൽ പദ്ധതിയടക്കം മുടങ്ങുന്നത് സംസ്ഥാനം സ്ഥലമേറ്റെടുത്ത് നൽകാത്തത് മൂലമാണെന്നും പിയൂഷ് ഗോയൽ ആരോപിച്ചു.

Post a Comment

0Comments
Post a Comment (0)