കാറിന്റെ പിന്‍വശത്ത് പാവകളും റിയര്‍വ്യൂ ഗ്ലാസില്‍ അലങ്കാരവസ്തുക്കളും മാലകളും വേണ്ട

0
AUTHOR : SUBIL KUMAR

തിരുവനന്തപുരം : ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന വിധത്തില്‍ കാറിനുള്ളില്‍ തൂക്കുന്ന അലങ്കാര വസ്തുക്കളും തൂക്കുന്നത് ഇനി നിയമവിരുദ്ധം. മുന്‍വശത്തെ വിന്‍ഡ് സ്‌ക്രീനിന്റെ മധ്യഭാഗത്ത് കാറിനുള്ളിലുള്ള റിയര്‍വ്യൂ ഗ്ലാസില്‍ ഇനി അലങ്കാര വസ്തുക്കളും മാലകളും തൂക്കിയിടുന്ന രീതി പതിവ് കാഴ്ചയാണ്. ഈ സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്.
ഇത്തരത്തിലുള്ള അലങ്കാര വസ്തുക്കള്‍, ഡ്രൈവര്‍മാരുടെ കാഴ്ച തടസ്സപ്പെടുത്തുന്നതായി കണ്ടതിനെ തുടര്‍ന്നാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കിയത്. പിന്‍വശത്തെ ഗ്ലാസില്‍ കാഴ്ചമറയ്ക്കുന്ന വിധത്തില്‍ വലിയ പാവകളെവെക്കുന്നതും കുറ്റകരമാണെന്ന് അധികൃതര്‍ അറിയിച്ചു.
കുഷനുകള്‍ ഉപയോഗിച്ച് കാഴ്ച മറയ്ക്കുന്നതും നിയമവിരുദ്ധമാണ്. കാറുകളിലെ കൂളിങ് പേപ്പറുകളും കര്‍ട്ടനുകളും ഒഴിവാക്കാനും കര്‍ശനനടപടിയെടുക്കാന്‍ മോട്ടോര്‍വാഹനവകുപ്പിന് നിര്‍ദേശം കൈമാറി. വാഹനങ്ങളുടെ ചില്ലുകള്‍ പൂര്‍ണമായും സുതാര്യമായിരിക്കണം. സ്റ്റിക്കറുകള്‍, കൂളിങ് പേപ്പറുകള്‍, കര്‍ട്ടനുകള്‍ എന്നിവ ഉപയോഗിക്കാന്‍പാടില്ല.

Post a Comment

0Comments
Post a Comment (0)