അഞ്ചാലുംമൂട് മേഖലയിൽ പൂവാലശല്യം രൂക്ഷം; പോലീസ് നേതൃത്വത്തിൽ പട്രോളിംങ് ആരംഭിക്കണമെന്ന് ആവശ്യം. - Inflorescence axillary racemes; The need to start police-led patrolling.

0

അഞ്ചാലുംമൂട് : അഞ്ചാലുംമൂട് - കുപ്പണ റോഡ്, അഞ്ചാലുംമൂട് - പൈങ്ങാവിൽ റോഡ്, അഞ്ചാലുംമൂട് വെട്ടുവിള റോഡ് എന്നിവിടങ്ങൾ സ്കൂൾ വിദ്യാർത്ഥികളായ ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും വിരഹ കേന്ദ്രങ്ങളായി മാറുന്നു. സംഭവത്തിൽ അഞ്ചാലുംമൂട് പോലീസിൻ്റെ നേതൃത്വത്തിൽ ശക്തമായ പെട്രോളിംഗ് ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അഞ്ചാലുംമൂട്, പ്രാക്കുളം, അഷ്ടമുടി എന്നീ in ഹയർസെക്കണ്ടറി സ്കൂൾ പരിസരങ്ങളിൽ പൂവാലശല്യം രൂക്ഷമാകുന്നു. രാവിലെ 9 മണി മുതൽ 10 മണിവരേയും ഉച്ചയ്ക്ക് 12.30 മണി മുതൽ 01.30 മണി വരേയും അഞ്ചാലുംമൂട് ജംങ്ഷനിൽ പോലീസ് പട്രോളിംങ് ഏർപ്പെടുത്തണമെന്ന് വ്യാപാരികളും ഓട്ടോ ടാക്സി ഡ്രൈവറന്മാരും ആവശ്യപ്പെടുന്നു. സ്കൂൾ പരിസരങ്ങളിലും വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന പ്രധാനവഴികളിലുമാണ് പൂവാലന്മാരുടെ പ്രധാന താവളം. ഇതുവഴി അധ്യാപികമാർക്കും, അമ്മമാർക്കും, രക്ഷിതാക്കൾക്കും നടന്നുപോകാൻ കഴിയാത്ത അവസ്ഥായാണെന്ന് നാട്ടുകാർ പറയുന്നു. പോലീസ് ഈക്കാര്യത്തിൽ അതീവ ശ്രദ്ധ കൊണ്ട് വരണമെന്നും അഞ്ചാലുംമൂട്ടിലും പരിസരത്തും ബൈക്ക് സാഹസങ്ങൾ തുടർക്കഥയാകുന്നെന്നും ഇതിൻ്റെ പശ്ചാത്തലത്തിൽ ഇവിടങ്ങളിൽ ഇടവിട്ടുള്ള പെട്രോളിംഗ് ആരംഭിക്കണമെന്നും പരിസരവാസികളും വ്യാപാരികളും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നു. ഇത്തരത്തിലുള്ള സംഘങ്ങളെ ഇതിൻ്റെ പരിസരവാസികളും വ്യാപാരികളും നാട്ടുകാരും ചോദ്യം ചെയ്യാൻ മടിക്കുകയാണെന്നും പല കുട്ടികളും ഇത്തരത്തിൽ ഗുണദോഷിക്കാൻ ചെല്ലുന്നവരെ രാത്രിയുടെ മറവിൽ ആക്രമിക്കാൻ ശ്രമിക്കുന്നുണ്ടെന്നും നാട്ടുകാരിൽ ചിലർ അഷ്ടമുടി ലൈവിനോട് അഭിപ്രായപ്പെട്ടു.

Post a Comment

0Comments
Post a Comment (0)