അഷ്ടമുടി സ്കൂളിന് സമീപം സംഘടിപ്പിച്ച പൊതുവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഷ്ടമുടി : പിണറായിയുടെ കിറ്റിലെ കടല പതിമൂന്ന് വിസിലിലും വേവില്ലെന്ന് കോൺഗ്രസ്സ് നേതാവ് ഭാസുരൻ അഷ്ടമുടി സ്കൂളിന് സമീപം ബിന്ദുകൃഷ്ണയുടെ റോഡ് ഷോയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച പൊതുവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിറ്റിൻ്റെ പൈസ കണ്ടെത്തിയത് പാവപ്പെട്ടവൻ കഴിക്കുന്ന ബിവറേജസ് മരുന്നിൻ്റെ വില കൂട്ടിയിട്ടാണെന്നും. കിറ്റുവാങ്ങിയിട്ടുള്ളവർ വോട്ട് ചെയ്യണമെന്നുള്ളതാണ് എതിർ പാർട്ടിയുടെ ഭാഷയെന്നും കോൺഗ്രസ്സ് മുതിർന്ന നേതാവും ബിവറേജസ് വെയർഹൗസ് തൊഴിലാളികളുടെ സംഘടനയുടെ സംസ്ഥാന ഭാരവാഹിയുമായ ഭാസുരൻ ആരോപിച്ചു.
കോവിഡ് വന്നില്ലായിരുന്നെങ്കിൽ പിണറായി വിജയൻ്റെ കുട്ടി സഖാക്കൾ എന്ത് പറഞ്ഞ് വോട്ടു ചോദിക്കുമെന്നും, എന്നാൽ ജനകീയ പ്രശ്നങ്ങൾ ആണ് കോൺഗ്രസ്റ്റ് വോട്ടിനായി മുന്നോട്ട് വെയ്ക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.