'കോണ്‍ഗ്രസുകാര്‍ ബി.ജെ.പി വോട്ടുകള്‍ക്കായി ശ്രമം നടത്താറുണ്ട്. 1991-ല്‍ ഞാന്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്നു. മാരാര്‍ജി മഞ്ചേശ്വരത്ത് നിയമസഭ സീറ്റില്‍ സ്ഥാനാര്‍ഥിയിയാരുന്നു. അന്ന് കോണ്‍ഗ്രസും ലീഗുമായി ധാരണ ഉണ്ടായിരുന്നതായി ഞങ്ങള്‍ക്ക് വിവരം കിട്ടി. അപ്പോള്‍ മാരാര്‍ജി ജയിക്കും. പക്ഷേ, രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സാഹചര്യങ്ങള്‍ എല്ലാം മാറി.'
'2001-ലെ തെരഞ്ഞെടുപ്പില്‍ ഞാന്‍ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയാണ്. അന്ന് കോണ്‍ഗ്രസും ലീഗും വീണ്ടും സഖ്യത്തിനായി വന്നു. സി.പി.ഐ.എം വിരുദ്ധ വോട്ടുകളിലായിരുന്നു അവരുടെ ലക്ഷ്യം', സി.കെ പദ്മനാഭന്‍ പറഞ്ഞു.
'കോണ്‍ഗ്രസിനും ലീഗിനും ഞങ്ങളുടെ വോട്ട് വേണമായിരുന്നു. ഇങ്ങനെ സമീപിക്കുന്നതില്‍ അവര്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. എന്നാല്‍ ന്യൂനപക്ഷ വോട്ടുകള്‍ക്കായി ഞങ്ങളെ തള്ളിപ്പറയുകയും ചെയ്യും. 1991 ആവര്‍ത്തിക്കാനാണ് ലക്ഷ്യമെങ്കില്‍ ഒരു സഖ്യത്തിനുമില്ലെന്ന് അന്ന് ഞാന്‍ വ്യക്തമാക്കി.', സി.കെ. പദ്മനാഭന്‍ പറഞ്ഞു.