അഞ്ചാലുംമൂട് : ഇഞ്ചവിളയിൽ പ്രമുഖ രാഷ്ട്രീയ പാർട്ടി സംഘടിപ്പിച്ച റോഡ് ഷോയ്ക്കിടയിൽ അഞ്ചാലുംമൂട്ടിൽ നിന്നും അഷ്ടമുടിയിലേയ്ക്ക് ബൈക്കിൽ വരികയായിരുന്ന അഷ്ടമുടി സ്വദേശികളായ ഷഹനാസിനേയും സുഹൃത്തിനേയും റോഡ് ഷോയിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന ഇരുപതോളം പ്രവർത്തകർ ചേർന്ന് മർദ്ദിച്ചതായി പരാതി.
സംഭവം അവർ മറച്ചു വയ്ക്കുകയും എന്നാൾ രാത്രിയിൽ ഷഹനാസ് ദേഹസ്വാസ്ഥ്യം അനുഭപ്പെട്ടതിനെ തുടർന്നു് സംഭവം കൂട്ടുകാരോട് പറയുകയും വാർഡ് പ്രതിനിധിയോടോപ്പം അഞ്ചാലുംമൂട് പി.എൻ.എൻ.എ ആശുപത്രിയിൽ അഡ്മിറ്റാക്കുകയും വിവരം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. ദേഹപരിശോധനയിൽ ശരീരത്ത് പലയിടങ്ങളിൽ ആഴത്തിലുള്ള മുറിവും ശക്തമായചതവും ഉള്ളതായി വാർഡ് മെമ്പർ അഷ്ടമുടി ലൈവ് ന്യൂസിനോട് പറഞ്ഞു.