ഡസ്ക്ക് ഇൻ ചാർജ്
മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലെ ആദ്യ മത്സരത്തോടെ ഇത്തവണത്തെ ഐ.പി.എൽ മത്സരങ്ങൾക്ക് ഏപ്രിൽ 9ന് തുടക്കം കുറിയ്ക്കും. നിലവിൽ റിപ്പോർട്ടുകൾ പ്രകാരം 6 വേദികളിലായാണ് ഐ.പി.എൽ മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. ഏപ്രിൽ 9ന് ആരംഭിക്കുന്ന സീസണിൽ മെയ് 30നാണ് ഫൈനൽ.
അടച്ചിട്ട സ്റ്റേഡിയങ്ങളിലാവും മത്സരങ്ങൾ നടത്തുക എന്ന് ബിസിസിഐ അറിയിച്ചു. കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കണോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. എല്ലാ ടീമുകളും ആകെയുള്ള 6 വേദികളിൽ നാലിലും മത്സരങ്ങൾ കളിക്കും. ചെന്നൈ, മുംബൈ, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിൽ 10 മത്സരങ്ങൾ വീതവും ഡൽഹി, അഹ്മദാബാദ് എന്നീ വേദികളിൽ 8 മത്സരങ്ങൾ വീതവും നടക്കും. വൈകുന്നേരം 3.30നും രാത്രി 7.30നുമാണ് മത്സരങ്ങൾ.