യുഎഇയിൽ ഇന്നു 'പൊടി'പൂരം; അർധരാത്രിവരെ അന്തരീക്ഷത്തിൽ പൊടിനിറയുമെന്നും ശക്തമായ കാറ്റുവീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം .

0

അബുദാബി :
യുഎഇയിൽ ഇന്നു 'പൊടി'പൂരം. അർധരാത്രിവരെ അന്തരീക്ഷത്തിൽ പൊടിനിറയുമെന്നും ശക്തമായ കാറ്റുവീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനിലയും കുറയും. രാത്രിയിൽ ഈർപ്പം നിറഞ്ഞ കാലാവസ്ഥയായിരിക്കും. തിരമാല ഗണ്യമായി ഉയരുമെന്നും കടലി‍ൽ പോകുന്നവർ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചിലയിടങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.
Tags

Post a Comment

0Comments
Post a Comment (0)