ആറ്റിങ്ങൽ അവനവഞ്ചേരി പൂവങ്കോട്ടുകോണം കുളത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. അവനവഞ്ചേരി ഊര് പൊയ്ക അനീഷ് കോട്ടേജിൽ 25കാരിയായ രമ്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുളത്തിൽ മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യ ആകാം എന്നാണ് പ്രാഥമിക നിഗമനം. ഇവർക്ക് മാനസിക വിഭ്രാന്തി നേരിട്ടുരുന്നവെന്നും ഇതിൻ്റെ ചികിത്സയിലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഇന്ന് രാവിലെ കുളത്തിൽ മൃതദേഹം കണ്ട പ്രദേശവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ആറ്റിങ്ങൾ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റമോർട്ടത്തിനും മറ്റും നടപടികളക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.