നിസ്സാര ലാഭം നോക്കി വ്യാജ സൈറ്റുകളിൽ വിമാന ടിക്കറ്റ് ബുക്കിങ്; കാശ് പോകും സീറ്റും കിട്ടില്ല - Booking airline tickets on fake sites; No cash refund and no seats

0


അബുദാബി : നിസ്സാര ലാഭം നോക്കി വ്യാജ സൈറ്റിലൂടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് വഞ്ചിതരാകരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ഇങ്ങനെ പണം നഷ്ടപ്പെട്ടവരുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് ആവർത്തിച്ചുള്ള ജാഗ്രതാ നിർദേശം.

ഓൺലൈൻ വഴി ടിക്കറ്റെടുക്കുന്നവർ ബന്ധപ്പെട്ട എയർലൈനിന്റെയോ അംഗീകൃത ട്രാവൽ ഏജൻസികളുടെയോ വെബ്സൈറ്റ് തന്നെ ഉപയോഗിക്കണം. കഴിയുമെങ്കിൽ നേരിട്ടു തന്നെ ഓൺലൈൻ ടിക്കറ്റ് എടുക്കുന്നതായിരിക്കും ഉചിതം.

റീഫണ്ട് തട്ടിപ്പ്

വ്യക്തിയുടെ അറിവോ സമ്മതമോ ഇല്ലാതെ ടിക്കറ്റ് റീഫണ്ടാക്കുകയാണു വ്യാജ സൈറ്റുകാർ ചെയ്യുക. ഇക്കാര്യം ചെക്ക് ഇൻ കൗണ്ടർ ഉദ്യോഗ്സഥർ പറയുമ്പോഴാവും യാത്രക്കാരൻ അറിയുക. പ്രാദേശിക ഓഫിസോ മറ്റോ ഇല്ലാത്ത വെബ്സൈറ്റുകൾക്കെതിരെ നിയമനടപടി എടുക്കാനും സാധിക്കാതെ വരുന്നു. ചിലർക്ക് വൻ തുക നൽകി അവസാന നിമിഷം വിമാനത്താവളത്തിൽനിന്നു ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ടി വരുന്നു. ഓൺലൈൻ വഴി ടിക്കറ്റെടുത്ത പലർക്കും ഇങ്ങനെ വിമാനത്താവളത്തിൽനിന്നു മടങ്ങേണ്ടി വന്നിട്ടുണ്ട്. ഇവർ പിന്നീട് എയർലൈനുകളുടെ പ്രാദേശിക ഓഫിസിനെ സമീപിച്ചാലും ഇടപാട് വെബ്സൈറ്റുമായതിനാൽ ഫലമുണ്ടാകില്ല.

‘കുറവി’ൽ വീഴല്ലേ

നാലംഗ കുടുംബത്തിന് വേനൽ അവധിക്കു നാട്ടിൽ പോയി വരാൻ 10,000 ദിർഹമാണ് ശരാശരി നിരക്കെങ്കിൽ ചില ഓൺലൈനുകൾ 9500 ദിർഹമെന്നു വാഗ്ദാനം ചെ്യയും. 500 ദിർഹത്തിന്റെ ലാഭം നോക്കി അപരിചിത വെബ്സൈറ്റിൽ ക്രെഡിറ്റ് കാർഡ് നമ്പറും ഒടിപിയും നൽകി ടിക്കറ്റെടുക്കും. സുരക്ഷിത മല്ലാത്ത വെബ്സൈറ്റിലെ ഇടപാടുകളിലൂടെ ക്രെഡിറ്റ് കാർഡ് ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ടെന്ന് എയർലൈൻ അധികൃതർ സൂചിപ്പിച്ചു. അംഗീകാരമില്ലാത്ത ട്രാവൽസുകളും പണം ഈടാക്കി മുങ്ങിയ ഉദാഹരണങ്ങൾ ഉണ്ട്. ഓണ്‍ലൈനിലെ നിരക്കു നോക്കി ട്രാവൽഏജൻസികളോട് വിലപേശി വില കുറച്ച് ടിക്കറ്റെടുക്കുന്നവരുമുണ്ട്. ഏതു സ്ഥാപനമാണെങ്കിലും വിശ്വാസ്യ യോഗ്യമാണെന്ന് ഉറപ്പാക്കിയ ശേഷമേ ഇടപാട് നടത്താവൂ എന്നാണ് നിർദേശം.

സുരക്ഷ ഉറപ്പാക്കാം

മികച്ച ഓൺലൈൻ സേവനം നൽകുന്ന പൊതു വെബ്സൈറ്റുകളുമുണ്ട്. എന്നാൽ പ്രമുഖ വെബ് സൈറ്റുകളോട് സാമ്യമെന്നു തോന്നുംവിധം ഒന്നോ രണ്ടോ അക്ഷരം മാറ്റി വെബ്സൈറ്റ് നിർമിച്ച് തെറ്റിദ്ധരിപ്പിക്കുന്നവരും ധാരാളം.https പോലെ സുരക്ഷിത വെബ്സൈറ്റുകളുടെ വിശ്വാസ്യത തിരിച്ചറിഞ്ഞുവേണം ഇടപാട് നടത്താൻ. പലവിധ പരിശോധനകൾ നടത്തി അംഗീകരിച്ച വെബ്സൈറ്റുകളാണെന്ന് അവ നിരീക്ഷിച്ചാൽ മനസ്സിലാക്കാവുന്നതാണ്.

Post a Comment

0Comments
Post a Comment (0)