വർക്കല : വർക്കല ക്ഷേത്രത്തിനു സമീപം യുവാവിനെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം കിളികൊല്ലൂർ വില്ലേജിൽ പൂന്തലതാഴത്ത് പൂരവിള വീട്ടിൽ വിഷ്ണ പിള്ള വസന്തകുമാരി ദമ്പതികളുടെ മകൻ വിനു. വി (25) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഹോട്ടലിൽ താമസിച്ച് ഇൻറീരിയർ ഡിസൈനിങ് ജോലി ചെയ്ത വരികയായിരുന്നു ഇയാൾ. ജോലിചെയ്യുന്ന കമ്പനി തന്നെയാണ് ഇയാൾക്ക് ഹോട്ടലിൽ താമസസൗകര്യവും ഏർപ്പാട് ചെയ്തിരുന്നത്. ഒരു മാസമായി വിനു ഇവിടെ താമസിച്ചുവരികയായിരുന്നു . ഇന്നലെ ഇയാൾ ജോലിക്ക് പോയിരുന്നില്ല. കൂടെ ജോലി ചെയ്യുന്നവർ ഉച്ചയ്ക്ക് ആഹാരം കഴിക്കാനായി വിളിക്കാൻ എത്തിയപ്പോഴാണ് വിനുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയച്ചു.മനു.വി ആണ് സഹോദരൻ.