മാധ്യമ പ്രവർത്തകൻ്റെ കുറിപ്പ് വയറലാകുന്നു.
അഷ്ടമുടി : തൃക്കരുവ പതിനഞ്ചാം വാർഡിൽ അഞ്ചിലധികം കുടുംബങ്ങൾക്ക് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വെളളം ലഭിക്കുന്നില്ല എന്ന സത്യാവസ്ഥ തുറന്നെഴുതി കൊണ്ടുള്ള സജീവ മാധ്യമ പ്രവർത്തകനും അഷ്ടമുടി ലൈവ് ന്യൂസ് അസോസിയേറ്റ് എഡിറ്ററുമായ സജീവ് ജമാലിൻ്റെ കുറിപ്പ് സമൂഹമാധ്യങ്ങളിൽ ശ്രദ്ധ ആകർഷിക്കുന്നു.
കുറിപ്പ് താഴെ വായിക്കാം :
പ്രിയരെ, ശുദ്ധവായൂ പോലെ ശുദ്ധജലവും മനുഷ്യന് അത്യന്താപേക്ഷിതമായ സംഗതിയാണ് പക്ഷെ തൃക്കരുവ പഞ്ചായത്തിനോ മേൽ ചുമതലയുള്ള ഉദ്യോഗസ്ഥർക്കോ ഭരണകർത്താക്കൾക്കോ ഇതത്ര ആവശ്യമായ കാര്യമൊന്നുമല്ല ഇല്ലെങ്കിൽ അഞ്ചിലധികം കുടുംബങ്ങൾ മൂന്ന് ദിവസമായി ജലത്തിനുവേണ്ടി കാട്ടി കൂട്ടുന്ന പെടാപാട് അവർ കണ്ടില്ലെന്നു നടിക്കുമോ......
" ഇന്ന് വരും " എന്ന് പറഞ്ഞ കുറേ ഇന്നലേകൾ ഇന്നുമെൻ്റെ ഓർമ്മയിലുണ്ട് ചോദിച്ചവരോടെല്ലാം " ചേട്ടാ പമ്പ് കേടാണ് ". ബദൽ സംവിധാനങ്ങൾ ഒരുക്കി വച്ചതിന് ശേഷം പമ്പ് കേടാവണം എന്നല്ല പറയുന്നത്. മറിച്ച് പമ്പ് കേടായിട്ട് മൂന്ന് ദിവസമായില്ലെ ഇനിയും ബദലായില്ലെ എന്നാണ് ചോദ്യം.
" ബദലിന് ഫണ്ടില്ല " തൃക്കരുവയിൽ ഫണ്ടില്ല എന്നത് പുതിയ കാര്യമല്ലലോ. ജോലി സംബന്ധമായി തൃക്കരുവയിൽ സജീവമായ എനിക്ക് ഫണ്ടിൻ്റെ ഒഴുകൊക്കെ ഊഹിക്കാവുന്നതെ ഉള്ളു. റോഡിൻ്റെയും തോടിൻ്റെയും തേടിയലഞ്ഞ കളിസ്ഥലത്തിൻ്റെയും ഒപ്പം പഴയ കുറേ കുറ്റിചെടികളുടെയും കണക്ക് അറിയുന്നുണ്ട്.
ബന്ധപ്പെട്ട അധികാരികളോടും തൃക്കരുവ പതിനഞ്ചാം വാർഡിലെ ബഹുമാന്യനായ യുവ ജനപ്രതിനിധിയോടും ഒരു അഭ്യർത്ഥന മാത്രം എത്രയും വേഗം ഇതിനൊരു പരിഹാരം കാണുക.....