" സഹകരണ ബാങ്ക് നിയമനങ്ങളിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരില്ല എല്ലാം നേതാബന്ധുജനങ്ങൾ " ; കൊല്ലം തടിക്കാട് സി.പി.എമ്മിൽ കൂട്ടരാജി.

0

Latest News Kerala | Kollam News | Thiruvananthapuram News | Alappuzha News | National News | Gulf News | English News

കൊല്ലം : തടിക്കാട് സി.പി.എമ്മിൽ കൂട്ടരാജി.സി.പി.എമ്മിന്‍റെ അറയ്ക്കൽ ലോക്കൽ കമ്മിറ്റിയിലെ സ്ഥിര അംഗങ്ങളും വിവിധ ബ്രാഞ്ചുകമ്മിറ്റി അംഗങ്ങളും ഡി.വൈ.എഫ്.ഐ ഭാരവാഹികളുമായ 25 പേർ പാർട്ടിയിൽ നിന്നും രാജിവച്ചു. ഇതു സംബന്ധിച്ച കത്ത് കഴിഞ്ഞ ദിവസം ഏരിയാ സെക്രട്ടറിക്ക് നൽകി. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയടക്കമുള്ള നാല് ലോക്കൽ കമ്മിറ്റിയംഗങ്ങൾ, ഡി.വൈ.എഫ്.ഐ പാങ്ങൽ യൂണിറ്റ് പ്രസിഡൻ്റ്, സെക്രട്ടറി, അംഗങ്ങൾ, കാഞ്ഞിരത്തറ, തടിക്കാട് പി.എച്ച്.സി, പാങ്ങൽ എന്നീ പാർട്ടി ബ്രാഞ്ചുകളിലെ അംഗങ്ങൾ  മുതലായവരാണ് രാജിക്കത്തിൽ ഒപ്പിട്ട് നൽകിയിരിക്കുന്നത്.

അടുത്തിടെ നടന്ന സഹകരണ ബാങ്ക് നിയമനങ്ങളിലും തദ്ദേശഭരണ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് വേണ്ടി അഹോരാത്രം പണിയെടുത്തവരേയും പാർട്ടിയോട് കൂറുള്ളവരേയും തഴഞ്ഞ് ഏരിയാ നേതാക്കളുടെ സ്വന്തക്കാരേയും ഇഷ്ടക്കാരേയും പരിഗണിച്ചതിൽ പ്രതിഷേധിച്ചാണ് രാജി.

കുറച്ച് നാളായി പാർട്ടിയുടെ അറയ്ക്കൽ ലോക്കൽ മേഖലയിലെ പാർട്ടി അംഗങ്ങളിൽ ഉണ്ടായിട്ടുള്ള വിഭാഗീകത പരിഹരിക്കാൻ ഏരിയാ നേതൃത്വമോ പാർട്ടി നേതാക്കളോ ഇടപെടുന്നില്ലെന്നും രാജിക്കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. 

Post a Comment

0Comments
Post a Comment (0)