കൊല്ലം : പത്തനാപുരം ( റൂറൽ പരിധി / തിരുത്ത് ) ചടയമംഗലത്ത് പെട്രോൾ പമ്പിൽ നിന്നും 100000 രൂപ കവർന്ന കേസിൽ പ്രതിയായ ബാബുവിനെ തെളിവെടുപ്പിനെത്തിച്ചു. പൂതക്കുളം സ്വദേശി തീവെട്ടി ബാബു എന്നറിയപ്പെടുന്ന ബാബുവിനെയാണ് പെട്രോൾ പമ്പിലെ കവർച്ചക്കേസിൻ്റെ തെളിവെടുപ്പിനായി കൊല്ലത്തെത്തിച്ചത്.
കഴിഞ്ഞ മാസം അഞ്ചിന് പത്തനാപുരം ചടയമംഗലത്തെ പെട്രോൾ പമ്പിൽ നിന്നും 100000 രൂപ കവർന്ന കേസിൽ സി.സി.ടി.വി തെളിവുകളുടെ അടിസ്ഥാനത്തിൽ ബാബുവിനായുള്ള അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിനിടെയാണ് തിരുവനന്തപുരം പേരൂർക്കട പോലീസിൻ്റെ പിടിയിൽ ബാബു അകപ്പെടുന്നത്. തുടർന്ന് സബ് ഇൻസ്പെക്ടർ ശരത് ലാലിൻ്റെ നേതൃത്വത്തിലുള്ള സംഘം പേരൂർക്കട പോലീസ് സ്റ്റേഷനിൽ നിന്ന് തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി.
സംസ്ഥാനത്തുടനീളം നൂറോളം കേസുകളുടെ പ്രതിയാണ് പിടിയിലായ ബാബു.