കൊല്ലം : തൃശ്ശൂരിൽ രജിസ്റ്റർ ചെയ്ത കേസിൻ്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ വിവിധ ജ്വല്ലറികളിൽ നിന്ന് കണക്കിൽപെടാത്ത 84.7 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു.
തൃശ്ശൂർ,തിരുവനന്തപുരം കസ്റ്റംസ് പ്രിവൻ്റീവ് ഡിപ്പാർട്ട്മെൻറ്, കൊല്ലം പ്രിവൻ്റീവ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ജ്വല്ലറികളിൽ നിന്ന് ഇത്രയും അധികം സ്വർണം പിടികൂടിയത്.
സ്വർണ്ണം കട്ടികളായി സൂക്ഷിച്ചിരുന്നതായാണ് വിവരം. എന്നാൽ ജ്വല്ലറികളുടെ പേരുവിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.