17 കാരിയെ പന്ത്രണ്ടോളം പേർ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേരെ കൂടി പിടികൂടി.

0

പൂയപ്പള്ളി : 17 കാരിയെ 12ഓളം പേർ പീഡിപ്പിച്ച സംഭവത്തിൽ വർക്കലയിൽ നിന്ന് 3 പേരെ കൂടി പിടികൂടി. വർക്കല വെട്ടൂർ സബി മോൾ മൻസിലിൽ താഹയുടെ മകൻ 19 വയസ്സുള്ള സജാദ്, വെട്ടൂർ നൗഫൽ മൻസിലിൽ ഷിയാസിന്റെ മകൻ ഇരുപതിയൊന്ന് വയസ്സുള്ള നൗഫൽ, മേൽവെട്ടൂർ തേങ്ങുവിള നസീറിന്റെ മകൻ ഇരുപതിയൊന്ന് വയസ്സുള്ള അഹമദ്ഷാ എന്നിവരെയാണ് പൂയപ്പള്ളി പോലീസ് പിടികൂടിയത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 17 കാരിയായ കൊല്ലം സ്വദേശിനിയെ വർക്കലയിൽ എത്തിച്ചാണ് ഇവർ പീഡിപ്പിച്ചത്. 

വർക്കല സ്വദേശിയായ സജാദ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വർക്കലയിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം സുഹൃത്തുക്കളെയും കൂട്ടി വീണ്ടും പീഡിപ്പിച്ചു. അതിന് ശേഷം പിറ്റേ ദിവസം കുട്ടിയെ വീട്ടിൽ തന്നെ കൊണ്ടാക്കുകയായിരുന്നു. എന്നാൽ പോലീസിന്റെ ചോദ്യം ചെയ്യലിൽ 3 പേരുടെ വിവരം മാത്രമല്ല, പലപ്പോഴായി പന്ത്രണ്ടോളം പേർ കുട്ടിയെ പീഡിപ്പിച്ചെന്നാണ് റിപ്പോർട്ട്‌. മാത്രമല്ല വർഷങ്ങളായി കുട്ടിയെ പീഡിപ്പിച്ചിരുന്ന 4 പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടി അറസ്റ്റ് ചെയ്തിരുന്നു. ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

പൂയപ്പള്ളി എസ്എച്ച്ഒ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ രാജൻ ബാബു, സന്തോഷ്‌കുമാർ, എ.എസ്‌.ഐ രാജേഷ് , അനിൽകുമാർ,ഗോപകുമാർ , സിപിഒ ബിജു വർഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്

Post a Comment

0Comments
Post a Comment (0)