അഞ്ചൽ അഗസ്ത്യകോട് ചാവരുകാവ് ക്ഷേത്രത്തിൽ കവർച്ച; കാണിക്കവഞ്ചികൾ കുത്തിതുറന്ന് പണം അപഹരിച്ചു.

0
അഞ്ചൽ : അഗസ്ത്യകോട് ചാവരുകാവ് ക്ഷേത്രത്തിൽ കവർച്ച നടന്നു. കഴിഞ്ഞ രാത്രിയിലാണ് സംഭവം, രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പുജാരിയാണ് കവർച്ച നടന്ന വിവരം ക്ഷേത്ര ട്രസ്റ്റിനെ അറിയിച്ചത് ശേഷം നടത്തിയ പരിശോധനയിൽ ക്ഷേത്രത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉള്ള അഞ്ചോളം കാണിക്ക വഞ്ചികൾ നശിപ്പിക്കുകയും പണം അപഹരിക്കുകയും ചെയ്തയായി മനസ്സിലായി.
കൂടാതെ ശ്രീകോവിലിനുള്ളിൽ കടക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. ക്ഷേത്ര ഓഫീസിനുള്ളിലെത്തി മേശയും നശിപ്പിക്കുകയും പണം അപഹരിക്കുകയും ചെയ്തു. അഞ്ചൽ പോലീസ് ക്ഷേത്ര ട്രസ്റ്റിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണമാരംഭിച്ചു.

For News and Advertisment Call : +91 7558032749

Post a Comment

0Comments
Post a Comment (0)