അഞ്ചാലുംമൂട് - തൃക്കരുവ :
കൊല്ലം കോർപ്പറേഷൻ പരിധിയിൽ അഞ്ചാലുംമൂട് ഡിവിഷനിൽ ഉല്‌പ്പെട്ട അഞ്ചാലുംമൂട് ചന്തക്കടവ് റോഡ് കൂരിരുട്ടിലായിട്ടു ദിവസങ്ങളായി. ഏറെ പ്രദേശങ്ങളിലേക്കെത്തുവാനുള്ള എളുപ്പവഴി എന്നതിനാൽ കാൽനടയാത്രക്കാരും മറ്റു വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും ഉപയോഗിക്കുന്ന ഈ പാത വളരെ ഇടുങ്ങിയതും വശങ്ങളിൽ മൂടിയില്ലാത്ത ഓടകൾ ഉള്ളതുമാണ്. ഓടകളിലാണെങ്കിൽ സമീപങ്ങളിലെ ഹോട്ടൽ മാലിന്യം കെട്ടി കിടന്നു അസഹനീയമായ ദുർഗന്ധം മൂലം പകൽ യാത്ര പോലും ദുസ്സഹമാണ്. സമീപത്തെ ബിവറേജസിൽ വരുന്നവർ ഇരുട്ടിന്റെ മറവിൽ തമ്പടിക്കുന്നതും ഇതുവഴിയുള്ള യാത്ര ദുഷ്ക്കരമാക്കുന്നു.
തൃക്കരുവ പഞ്ചായത്തിലുൽപ്പെട്ട കൊന്നമുക്ക് - ചെറുകര റോഡും മിഴിയടച്ചിട്ടു നാളുകളേറെയായി. പരിസരവാസി തന്റെ മതിലിനോട് ചേർന്ന് സ്ഥാപിച്ച ഒരു ചെറു വെട്ടം ലക്ഷ്യമാക്കിയാണ് അവിടുത്തെ ജനങ്ങളുടെ രാത്രിയാത്ര.
രാത്രിയാത്രകൾക്കു് ഉപകാരപ്രദമായ ഈ രണ്ടു പാതകളിലേയും പ്രശ്നങ്ങൾക്കു് അധികാരികളിൽ നിന്നും ഉടൻ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ റോഡുകളെ ആശ്രയിക്കുന്നവരും പരിസരവാസികളും