അഞ്ചാലുംമൂട് : ആളുകൾ തിങ്ങിപ്പാർക്കുന്ന അഞ്ചാലുംമൂട് വെട്ടുവിള, കുപ്പണ, മുരുന്തൽ പ്രദേശങ്ങളിൽ വെള്ളമെത്തിയിട്ടു ഇന്നേക്ക് 12 ദിവസങ്ങൾ പിന്നിട്ട്...
ഈ പ്രദേശങ്ങളിലേയ്ക്ക് വെള്ളമെത്തിക്കുന്നതിനായി വെട്ടുവിളയിൽ സ്ഥാപിച്ചിരിക്കുന്ന പമ്പ് കത്തിപ്പോയത് ശരിയാക്കുവാനോ പുതിയ പമ്പ് സ്ഥാപിയ്ക്കുവാനോ നിലവിലെ വാട്ടർ അതോറിറ്റി കോൺട്രാക്ടർ വർക്കറന്മാർ തയ്യാറാകാത്തതാണ് കാരണം. പതിനാറു മാസമായി മുടങ്ങി കിടക്കുന്ന ശമ്പള കുടിശിക തീർത്തു തരിക എന്നാവശ്യമുന്നയിച്ച് കോൺട്രാക്ടർ വർക്കേഴ്സ് അസോസിയേഷൻ സമരത്തിലാണ്.
ഈ കൊടിയ ദുരിതകാലത്ത് ജനങ്ങൾ കുടിവെള്ളത്തിന് വേണ്ടി തെരുവിലിറങ്ങി സമരം ചെയ്യേണ്ട അവസ്ഥയാണ്. കോർപ്പറേഷന്റെ ടാങ്കർ കുടിവെള്ള വിതരണവും പ്രഹസനമായി.
ഇത് പോലെ തന്നെയാണ് അഞ്ചാലുംമൂട് ജംങ്ഷനിലെ വിട്ടു വിട്ടുള്ള കറണ്ട് കട്ട്.
അകാരണമായി ദിവസം നാലും അഞ്ചും പ്രവശ്യം കറണ്ട് വിച്ഛേദിച്ചു ജനങ്ങൾക്കു് നൽകുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല...
നിലവിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുവാൻ, അധികാരി വർഗ്ഗത്തിന്റെ കണ്ണു തുറപ്പിയ്ക്കുവാൻ ഞങ്ങൾ അഷ്ടമുടി ലൈവും നിങ്ങളോടൊപ്പം