കോവൂർ കുഞ്ഞുമോൻ എം.എൽ.എ യെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്ത് സംസ്ഥാന നേതൃത്വം; പാർട്ടിയെ തകർത്തെന്ന് ആരോപണം.

0
കൊല്ലം : ആര്‍.എസ്.പി ലെനിനിസ്റ്റ് പാര്‍ട്ടിയുടെ ഏക എം.എല്‍.എ കോവൂര്‍ കുഞ്ഞുമോന്റെ ആര്‍.എസ്.പി ലെനിനിസ്റ്റില്‍ പിളര്‍പ്പ്. നിലവിൽ ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ആര്‍.എസ്.പിയില്‍, കോവൂര്‍ കുഞ്ഞുമോൻ പാര്‍ട്ടിയുടെ ക്ഷണിതാവായിരുന്നു ഈ സ്ഥാനത്തുനിന്നും ഇന്ന് സംസ്ഥാന സെക്രട്ടറി ബലദേവൻ ഇദ്ദേഹത്തെ നീക്കം ചെയ്തു.  ബലദേവൻ തന്നെയാണ് തീരുമാനം അറിയിച്ചത്.

ഇടതുപക്ഷം കുന്നത്തൂരില്‍ കുഞ്ഞുമോന് മത്സരിക്കാൻ സീറ്റു നല്കിയാല്‍ ആര്‍.എസ്.പി. ലെനിനിസ്റ്റ് സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും പ്രഖ്യാപനത്തിൽ ബലദേവ് അറിയിച്ചു. കുഞ്ഞുമോന്‍ പാര്‍ട്ടിയെ തകര്‍ത്തെന്നും പാര്‍ട്ടിക്ക് ലഭിക്കേണ്ടതായ ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ എം.എല്‍.എ നഷ്ടമാക്കിയെന്നും ബാലദേവ് ആരോപിച്ചു.

നിലവിൽ ആര്‍.എസ്.പി ലെനിനിസ്റ്റ് പാര്‍ട്ടിയുടെ ഏക എം.എല്‍.യാണ് കോവൂര്‍ കുഞ്ഞുമോന്‍ കഴിഞ്ഞ നിയമസാ തിരഞ്ഞെടുപ്പില്‍ പാർട്ടി സ്വതന്ത്രനായാണ് കുന്നത്തൂരിൽ കുഞ്ഞുമോന്‍ മത്സരിച്ചത്.

Post a Comment

0Comments
Post a Comment (0)