ഓച്ചിറ : സമൂഹമാധ്യമത്തിലൂടെ പരിയപ്പെട്ട യുവതിയുടെ ക്ഷണം സ്വീകരിച്ച് ഓച്ചിറയിലെ സ്വകാര്യ ലോഡ്ജിലെത്തിയ പ്രവാസിയെ കവർച്ച ചെയ്ത് യുവതി മുങ്ങി. സമൂഹമാധ്യമത്തിലെ പരസ്യം ശ്രദ്ധയിൽപ്പെട്ട യുവാവ് യുവതിയുമായി പരിചയപ്പെടുകയും ഈ യുവതിയുടെ ക്ഷണം സ്വീകരിച്ച് ഓച്ചിറയിലെ ലോഡ്ജിലെത്തുുകയും ശേഷം യുവതി യുവാവിെൻറ മൂന്നു പവൻ വരുന്ന മാലയും ഐഫോണും 400 രൂപയും കവർന്നെന്ന് പരാതി.
മാവേലിക്കര താന്നിയ്ക്കൽ പള്ളിപ്പുറത്ത് വടക്കതിൽ വിഷ്ണുവാണ് (31) കബളിപ്പിക്കപ്പെട്ടത്. സംഭവത്തിനുപിന്നിൽ കന്യാകുമാരി സ്വദേശികളായ യുവതിയും യുവാവുമാെണന്ന് പൊലീസിൽ നൽകിയ പരാതിയിലുണ്ട്. എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു.
മൂന്നുമാസം മുമ്പ് കുവൈത്തിൽനിന്ന് നാട്ടിലെത്തിയ താൻ നവമാധ്യമത്തിൽവന്ന പരസ്യം കണ്ട് കഴിഞ്ഞ ദിവസം രാവിലെ 11 ഒാടെ ഓച്ചിറയിലെ ലോഡ്ജിലെത്തിയെന്നും യുവതി ലഹരി കലർത്തി പാനീയം നൽകിയെന്നും അബോധാവസ്ഥയിലായെന്നുമാണ് ഇയാളുടെ പരാതിയിലുള്ളത്. സമീപത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. കവർച്ച സംഘത്തിെൻറ ദൃശ്യം ഇതിൽ പതിഞ്ഞിട്ടുണ്ട്.