നിർബന്ധ പിസിആർ ടെസ്റ്റ്; യാത്ര റദ്ദ് ചെയ്യേണ്ട ദുർഗതിയിൽ പ്രവാസി.

0
 
ദുബായ് : ഇന്ത്യയിലേക്കു പോകുന്നവർ നിർബന്ധമായും 72 മണിക്കൂർ സമയപരിധിയിലുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന നിബന്ധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നതോടെ നാട്ടിലേക്കു യാത്ര റദ്ദാക്കിയവർ ധാരാളം. യാത്രക്കാർ ഇറങ്ങുന്ന വിമാനത്താവളങ്ങളിലും പിസിആർ ടെസ്റ്റ് നടത്തണമെന്ന് കേന്ദ്രസർക്കാരിന്റെ പുതിയ വ്യവസ്ഥയിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും അതിനുള്ള സൗകര്യങ്ങൾ കേരളത്തിലെ വിമാനത്താവളങ്ങളിൽ ഇല്ല എന്നതാണ് മറ്റൊരു പ്രശ്നം. കോവിഡ് ചട്ടങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന സർക്കാരുകളാണ് സ്വീകരിക്കേണ്ടത്.

എന്നാൽ ഇതുവരെ ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞദിവസം നോർക്ക അധികൃതരും ആരോഗ്യവകുപ്പ് അധികൃതരും തമ്മിൽ ചർച്ച നടന്നെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല. മരണം പോലുള്ള അത്യാവശ്യവുമായി പോകുന്നവരെ പരിശോധനാ ഫലം ഹാജരാക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ എയർസുവിധ ആപ്പിൽ വിവരം അപ് ലോഡ് ചെയ്യണം. അതിനു ശേഷം അനുമതി ലഭിച്ചെങ്കിൽ മാത്രമേ യാത്ര ചെയ്യാനാകൂ.
Tags

Post a Comment

0Comments
Post a Comment (0)