അഞ്ചാലുംമൂട് : ഭർത്തൃഗൃഹത്തിൽ നിന്ന് കുട്ടിയുമായി മുങ്ങിയ തൃശ്ശൂർ സ്വദേശിനിയായ 22 കാരിയായ യുവതിയെ അഞ്ചാലുംമൂട് പോലീസിൻ്റെ അന്വേഷണത്തിൽ ഷൊർണൂരിൽ നിന്ന് കണ്ടെത്തി. ഇവരുടെ ഭർത്താവ് വിദേശത്താണ്.
സംഭവം ഇങ്ങനെ : ഭർതൃവീട്ടിൽ താമസിച്ചിരുന്ന യുവതിയെ രണ്ട് ദിവസം മുമ്പ് കാണാതാവുകയായിരുന്നു ഒപ്പം ഇവരുടെ കുട്ടിയും ഉണ്ടായിരുന്നു തുടർന്ന് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെ മറ്റൊരു യുവാവുമായി ഷൊർണൂരിൽ നിന്ന് കണ്ടെത്തി ശേഷം വിശദമായ അന്വേഷണങ്ങൾക്കൊടുവിൽ ഇവരെ മാതാപിതാക്കളുമായി വിട്ടയച്ചു.