കൊല്ലത്ത് ലഹരിക്ക് അടിമയായ യുവാവ് മാതാവിനെ മർദ്ദിക്കുന്ന ദൃശ്യം ആരെയും ഞെട്ടിക്കുന്നത്; വീഡിയോ എടുത്തയാളുടെ വീട്ടിലേക്ക് ആക്രമണം.

0

ലഹരിക്ക് അടിമയായ യുവാവ് അമ്മയെ മർദ്ധിക്കുന്ന വീഡിയോ ദൃശ്യം സമുഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.

കൊല്ലം : പട്ടത്താനത്താണ് സംഭവം. 
പട്ടത്താനം ജവഹർ നഗർ 122 -ൽ റിട്ടയേഡ് പ്രഫസറായ വൈറ്റസ് - ജൈൻ ദമ്പതികളുടെ മകൻ ജോൺസൺ ആണ് നിരന്തരം മാതാപിതാക്കളെ മർദ്ധിക്കുന്നത്. നിരവധി തവണ പരിസര വാസികൾ പൊലീസിൽ പരാതി നൽകിയെങ്കിലും ജോൺസണിന് താക്കീത് നൽകി പറഞ്ഞ് വിടുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 4 ന് ജോൺസൺ അതിക്രൂരമായി അമ്മയെ മർദ്ധിക്കുന്നതും പരിക്കേറ്റ അമ്മ നിലവിളിക്കുന്നതുമായ വീഡിയോ ദൃശ്യം സമീപവാസിയായ ബിനു ഫോണിൽ പകർത്തി ജോൺസൺന്റെ സഹോദരിയ്ക്ക് അയച്ച് കൊടുത്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. വീഡിയൊ വൈറലായതോടെ ജോൺസൺ ബിനുവിന്റെ വീട്ടിൽ എത്തി ഗേറ്റ് അടിച്ച് തകർക്കുകയും  കാർ എറിഞ്ഞ് തകർക്കാൻ ശ്രമിക്കുകയും ബിനുവിന്റെ ഭാര്യയെ അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ബിനു കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 

വർഷങ്ങളായി മദ്യത്തിനും കഞ്ചാവിനും അടിമയായ ജോൺസൺ മാതാപിതാക്കളെ മർദ്ധിക്കുന്നയും സമീപവാസികളെ അസഭ്യം പറയുന്നതും പതിവായിരുന്നു. 

പരിക്കേറ്റ അമ്മയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീഡിയോ ദൃശ്യം വൈറലായതോടെ കൊല്ലം സിറ്റി കമ്മീഷണർ അടക്കമുള്ള പൊലീസ് സംഭവ സ്ഥലത്തെത്തി സമീപവാസികളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. 

Post a Comment

0Comments
Post a Comment (0)