കുണ്ടറ : ശക്തമായ ജനവികാരം വിളംബരം ചെയ്താണ് കുണ്ടറ ഐശ്വര്യ കേരള യാത്രയെ സ്വീകരിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കുണ്ടറയുടെ ജനപ്രതിനിധിയായ മന്ത്രി ജെ. മേഴ്സികുട്ടിയമ്മയെ വിമർഷിച്ചു കൊണ്ടുള്ള പരാമർഷവും സംസ്ഥാന സർക്കാരിനെ പാടെ തള്ളികളയുന്ന നിലപാടുകളുമാണ് പോസ്റ്റിൽ പ്രതിഭലിക്കുന്നത്.
പോസ്റ്റ് താഴെ വായിക്കാം :
ഈ സർക്കാരിന്റെ ദുരൂഹമായ അന്താരാഷ്ട്ര അഴിമതികളുടെ പട്ടികയിലെ ഏറ്റവും പുതിയത് കുണ്ടറയുടെ ജനപ്രതിനിധി കൈകാര്യം ചെയ്യുന്ന വകുപ്പുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന ദിവസമാണിന്ന്.
കുണ്ടറയുടെ ജനപ്രതിനിധി തന്നെ കൈകാര്യം ചെയ്യുന്ന കശുവണ്ടി വ്യവസായ വകുപ്പും സമ്പൂർണമായ പരാജയമാണ്. കശുവണ്ടി തൊഴിലാളികൾക്കുള്ള ബോണസ് കുറച്ചു. തൊഴിൽ ദിനങ്ങളിൽ വലിയ കുറവ് സംഭവിച്ചു. ആന്ധ്രയിൽ സ്ഥലം വാങ്ങി കശുവണ്ടി കൃഷി നടത്തി ഫാക്ടറികളിൽ എത്തിക്കുമെന്നു പറഞ്ഞു തൊഴിലാളികളെ വഞ്ചിച്ചു.
പറയുന്നയാളെ വ്യക്തിപരമായി ആക്രമിച്ചാൽ പറയപ്പെട്ട സത്യം മറച്ചു പിടിക്കാമെന്നത് തെറ്റിദ്ധാരണയാണെന്ന് കുണ്ടറയുടെ ജനപ്രതിനിധിക്ക് വരും ദിവസങ്ങളിൽ ബോധ്യമാവും.
സ്പ്രിംക്ലറിലും പമ്പ മണൽ വാരലിലും തുടങ്ങി പിണറായി സർക്കാരിൻ്റെ അസംഖ്യം തട്ടിപ്പുകളിൽ ഗത്യന്തരമില്ലാതെ നടത്തിയ യുടേണുകൾ സമയം കിട്ടുമ്പോൾ ഓർത്താലും മതി.