ആഴക്കടൽ മത്സ്യബന്ധന വിഷയത്തിൽ പ്രതിപക്ഷ നേതാവ് ദിവാസ്വപ്‌നം കാണുന്നു; ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.

0

കുണ്ടറ : കേരളത്തിലെ മത്സ്യതൊഴിലാളികളെ കേരള സർക്കാരും ഫിഷറീസ് വകുപ്പും   അന്തര്‍ദേശീയ ശക്തികളുമായി ചേർന്ന് തകർക്കാൻ ശ്രമിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം പാടേ തള്ളി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ആരോപണങ്ങള്‍ തികച്ചും വസ്തുതാ വിരുദ്ധവും അസംബന്ധവുമാണ്. മത്സ്യബന്ധനത്തിന് അനുമതി നല്‍കേണ്ടത് സംസ്ഥാനത്തെ ഫിഷറീസ് വകുപ്പാണെന്നും അത്തരത്തിലൊരു ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള അപേക്ഷ തനിക്ക് മുൻപാകെ വന്നിട്ടില്ലെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമാണ് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാന ഫിഷറീസ് വകുപ്പിന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുകളുണ്ട് മാത്രവുമല്ല ഫിഷറീസ് നയത്തില്‍ മേൽപ്പറഞ്ഞ വ്യക്തമായി ചൂണ്ടി കാണിച്ചിട്ടുമുണ്ട്. അതിന് വിധേയമായി മാത്രമേ കാര്യങ്ങള്‍ നടക്കൂ. ഇവിടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതിയുള്ളൂ. ഇതിനെ ശുദ്ധ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷ നേതാവിന് എന്തെങ്കിലും ബോംബ് പൊട്ടിച്ച് നടക്കണമെന്ന അതിയായ ആഗ്രഹം മൂലം പറയുന്നതാണ്. ഇതെല്ലാം അദ്ദേഹത്തിന്റെ ദിവാസ്വപ്‌നമാണെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

Post a Comment

0Comments
Post a Comment (0)