പത്തനാപുരം : സംസ്ഥാന ഫാമിംഗ് കോര്പ്പറേഷന് നടത്തിപ്പിലെ
വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച ഐഎന്‍ടിയുസി നേതാവിനെ പൊതുവേദിയില്‍
നിന്ന് ഇറക്കിവിട്ടു. ഇന്നലെ പത്തനാപുരത്തെ ഹൈടെക് നഴ്സറി
ഉദ്ഘാടന വേദിയില്‍ നിന്നാണ് ഐഎന്‍ടിയുസി നേതാവ് സുധീര്‍
മലയിലിനെ എല്‍ഡിഎഫ് നേതാക്കളും ഫാമിംഗ് കോര്പ്പറേഷന്
അധികൃതരും ചേര്‍ന്ന് ഇറക്കിവിട്ടത്. സ്ഥാപനത്തിലെ പിന്‍വാതില്‍
നിയമനങ്ങളെ പറ്റിയും പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകളെ പറ്റിയും
വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്നാണ് സുധീര്‍ പ്രസംഗിച്ചു കൊണ്ടിരുന്ന
മൈക്ക് ഓഫ് ചെയ്ത ശേഷം ഇറക്കിവിട്ടത്. സിപിഎം നേതാവും പറക്കോട്
ബ്ലോക്ക് പഞ്ചായത്ത്