ഓച്ചിറ : അഴീക്കലിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാത്തതിനെ തുടർന്ന് ഓച്ചിറ വാട്ടർ അതോറിറ്റി ഓഫീസ് നാട്ടുകാരുടെ നേതൃത്വത്തിൽ ഉപരോധിച്ചു. ആവശ്യമായ സ്ഥലങ്ങളിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പന്ത്രണ്ടോളം കുടുംബങ്ങളിൽ ഏകദേശം ഒരു വർഷത്തോളമായി കുടിവെള്ളമില്ലാത്ത അവസ്ഥയാണെന്നും ഇതിൻ്റെ കാരണം കണ്ടെത്തി അധിക്യതർക്ക് ഇതിനൊരു പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ലായെന്നും മത്സ്യഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിച്ചെങ്കിലും പരിഹാരം കണ്ടെത്തിയില്ലായെന്നും നാട്ടുകാർ ആരോപിച്ചു. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
അഴീക്കലിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമില്ല; ഓച്ചിറ വാട്ടർ അതോറിറ്റി ഓഫീസ് നാട്ടുകാർ ഉപരോധിച്ചു.
February 20, 2021
0