സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്നതായ പ്രചാരണം വസ്തുതാവിരുദ്ധം; ആരോഗ്യമന്ത്രി കെ കെ ശൈലജ

0

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുകയാണെന്ന് പറയുന്നത് തികച്ചും വസ്തുതാവിരുദ്ധമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡ് വ്യാപനം സംസ്ഥാനത്ത് വര്‍ധിക്കുന്നതായ പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ആരോഗ്യമന്ത്രി പറഞ്ഞു.

കേസുകള്‍ കൂടിയാലും മരണ നിരക്ക് കുറക്കാന്‍ സാധിച്ചുവെന്നും  ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു കൂടുതൽ ടെസ്റ്റുകൾ നടത്താൻ കഴിഞ്ഞുവെന്നും മന്ത്രി. ടെസ്റ്റ് പെര്‍ മില്യണ്‍ എടുത്താലും കേരളം ഒന്നാമതാണ്. ടെസ്റ്റ് നിരക്ക് കുറവാണെന്ന് പറയുന്നത് തെറ്റാണ്. കൊവിഡ് 19 മഹാമാരിക്കെതിരെ ശാസ്ത്രീയമായി പ്രതിരോധം തീർക്കാൻ കേരളത്തിന് കഴിഞ്ഞുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.



Post a Comment

0Comments
Post a Comment (0)