കടവൂർ : ബന്ധുക്കളുടെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിഞ്ഞ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് നാട്ടുകാർ. കടവൂർ സരിതാ ഭവനിൽ ശശിധരൻ പിള്ളയുടെ മരണവുമായി ബന്ധപ്പെട്ടാണ് നാട്ടുകാർ ദുരൂഹതയാരോപിച്ച് പ്രതിഷേധിച്ചത് സംഭവത്തിൽ അഞ്ചാലുംമൂട് പോലീസ് സ്ഥലത്തെത്തി പ്രതിഷേധ സംഘത്തെ അനുനയിപ്പിച്ചു. പോസ്റ്റുമാർട്ടം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും പൊലീസ് സംഘം അറിയിച്ചു.
കഴിഞ്ഞ 31-ന് ബന്ധുക്കളുടെ മർദ്ദനമേറ്റ ശശിധരൻ പിള്ള ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു ഈ സംഭവത്തിൽ പരാതിയില്ലെന്നാണ് പോലീസിനോട് ശശിധരൻ പിള്ള പറഞ്ഞത്. ആശുപത്രിവാസത്തിനു ശേഷം വീട്ടിലെത്തിയ ശശിധരൻ പിള്ളയെ വീണ്ടും ബന്ധുക്കൾ മർദ്ദിച്ചെന്നും നാട്ടുകാർ ആരോപിച്ചു അവശനായി വീണ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാൽ പുലർച്ചയോടെ മരണം സംഭവിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അഞ്ചാലുംമൂട് പോലീസ് അറിയിച്ചു.