കൊല്ലം ജില്ലയിൽ അക്ഷയ ഫ്രാഞ്ചൈസി ക്ഷണിച്ചു കൊണ്ട് കെല്‍ട്രോണ്‍ നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പർ വിവാദമായതോടെ കെല്‍ട്രോണ്‍ എം.ഡിയെ മാറ്റി.

0
ചോദ്യപേപ്പർ വിവാദമായതോടെ കെല്‍ട്രോണ്‍ കെൽട്രോൺ  എം.ഡി. ടി.ആർ. ഹേമലതയെ മാറ്റി. മാറ്റി. 

കൊല്ലം ജില്ലയിലെ അക്ഷയകേന്ദ്രങ്ങളിലെ പുതിയ ഫ്രാഞ്ചൈസികൾ ക്ഷണിച്ചു കൊണ്ട് കെൽട്രോൺ നടത്തിയ ഓൺലൈൻ പരീക്ഷയിലെ ചോദ്യമാണ് വിവാദമായത്. യേശുക്രിസ്തുവിന്റെ വരവിന് ശേഷം പ്രാധാന്യം നഷ്ടപ്പെട്ട ഹിന്ദു ദൈവം ഏത് എന്നായിരുന്നു ചോദ്യം. ഈ ചോദ്യം വിവാദമായതിനു പിന്നാലെ ഏഷ്യൻ ഹിസ്റ്ററിയിലെ വേദിക് വിഭാഗത്തിലെ ചോദ്യമായിരുന്നു ഇതെന്ന വാദവുമായി കെൽട്രോൺ രംഗത്തെത്തി.

എന്നാൽ ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് ചോദ്യമെന്ന് വിമർശനം ഉയർന്നു. ചോദ്യം തയ്യാറാക്കാൻ ഏൽപിച്ചിരുന്ന വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായാണ് ചോദ്യം ഉൾപ്പെടുത്തിയതെന്നും ആരോപണം ഉയർന്നു. ഈ പശ്ചാത്തലത്തിലാണ് കെൽട്രോൺ എം.ഡിയെ മാറ്റിയത്.

Post a Comment

0Comments
Post a Comment (0)