കല്ലുവാതുക്കൽ : കൊല്ലം കല്ലുവാതുക്കലിൽ മിണ്ടാപ്രാണിക്കെതിരെ ആസിഡാക്രമണം നടുക്കൽ ധ്രുവാ അരുണിൽ സുജയുടെ ആടിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. കഴിഞ്ഞദിവസം സുജ തൻറെ ബന്ധുവീട്ടിൽ പോയി തിരികെ വന്നപ്പോഴാണ് താൻ വളർത്തുന്ന ആടിൻ്റെ ശരീരത്തിൽ നിറവ്യത്യാസവും അസ്വാഭാവികമായ പെരുമാറ്റവും ശ്രദ്ധിച്ചത്. ഇവർ ഉടൻതന്നെ ആടിനെ കല്ലുവാതുക്കൽ മൃഗാശുപത്രിയിൽ പരിശോധനയ്ക്കു വിധേയമാക്കി പരിശോധനയ്ക്ക് ശേഷമാണ് ആസിഡാക്രമണം ആണെന്ന് തിരിച്ചറിഞ്ഞത്. ആടിൻ്റെ ശരീരത്തിൽ നിന്ന് തൊലി പൊഴിയുകയും രണ്ട് കണ്ണിൻ്റെ കാഴ്ച്ച നഷ്ടപ്പെടുകയും ചെയ്തു.
ചാത്തന്നൂർ ബി.ആർ.സി യിലെ ഭിന്നശേഷി വിദ്യാർഥികളെ കരകൗശലവിദ്യകൾ പരിശീലിപ്പിക്കുന്ന താത്കാലിക അധ്യാപികയാണ് സുജ. ഇവരുടെ രണ്ട് മക്കളിൽ ഒരാൾക്ക് തീരെ കണ്ണിന് കാഴ്ച കുറവുണ്ട്. പരാധീനകൾക്കിടയിൽ നിന്ന് കരകയറാനാണ് ഇത്തരത്തിൽ മൃഗങ്ങളെ വളർത്താൻ ആരംഭിച്ചത്. പാരിപ്പള്ളി പോലീസ് കേസെടുത്തു ബന്ധുക്കൾ തമ്മിലുള്ള വഴക്കാണ് ഇത്തരത്തിലൊരു സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.