ശാസ്താംകോട്ട മൺറോത്തുരുത്ത് സ്റ്റേഷനുകൾ വികസിപ്പിക്കണം എന്ന ആവശ്യമുന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. പാർലമെൻററി സ്ഥിര സമിതിയിലാണ് എംപി ഇക്കാര്യം ആവശ്യപ്പെട്ടത്. കുര, ഏഴുകോൺ, മൺട്രോത്തുരുത്ത്, ചെറിയനാട് സ്റ്റേഷനുകളിലെ ടിക്കറ്റ് വിൽപന സ്വകാര്യ വ്യക്തികളിൽ നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്യു എംപി പറഞ്ഞു.
കൊല്ലം ചെങ്കോട്ട ബ്രോഡ്ഗേജ് പാത സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന ആവശ്യവും പാർലമെൻററി സ്ഥിര സമിതിയിൽ എം.പി അവതരിപ്പിച്ചു.