ഏരൂർ : കടയ്ക്കൽ പൊതിയാരു വിള ഇഞ്ചിമുക്ക് സ്വദേശിയായ ഗോപാലനെയാണ് ദൂരൂഹ നിലയിൽ മരിച്ചതായി കാണപ്പെട്ടത്.
ഒറ്റയ്ക്ക് താമസിക്കുന്ന ഗോപാലൻ്റെ മകനാണ് ദിവസവും രാവിലെ ഇദ്ദേഹത്തിൻ്റെ വീട്ടിൽ എത്തുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നത്. ഈ ദിവസവും പതിവ് പോലെ ഗോപാലൻ്റെ വീട്ടിലേക്കെത്തിയ മകൻ കണ്ടത് പിതാവ് ദൂരൂഹ നിലയിൽ മരിച്ചതായി ആണ്. ഉടനെ ഏരൂർ പോലീസ് സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.