ചടയമംഗലം :
ചടയമംഗലം നെട്ടേത്തറ സ്വദേശി ഷാരോണ്‍ ദേവ് എന്ന 21-കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത നേരത്ത് വരുന്നത് പതിവാക്കിയിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ രക്ഷകര്‍ത്താക്കളെ വിവരം അറിയിച്ചു.
തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. വൈദ്യ പരിശോധനയില്‍ കുട്ടി ശാരീരിക പീഡനത്തിന് ഇരയായതായി തെളിഞ്ഞു. തുടർന്ന് ഷാരോണിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.