വെളിയം : പൂയപ്പള്ളിയിൽ പതിനേഴുകാരിയെ 11 പേർ ചേർന്ന് പീഡിപ്പിച്ചു, ഈ കഴിഞ്ഞ ജനുവരി 29 ന് ആണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. ജനുവരി 29 ന് പെൺകുട്ടിയുടെ മാതാപിതാക്കൾ 17 വയസ്സുള്ള പെൺകുട്ടിയെ കാൺമാനില്ലാ എന്ന് കാണിച്ച് പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സൈബർ സെല്ലിൻ്റെ സഹായത്തോടെ പെൺകുട്ടിയുടെ മൊബൈൽ ലോക്കേഷൻ വർക്കലയിൽ ആണെന്ന് കണ്ടെത്തുകയും ഇവിടെ നടന്ന അന്വേഷണത്തിൽ പെൺകുട്ടിയെ കുറിച്ചുള്ള യാതൊരുവിധ വിവരവും കിട്ടാതെ വരുന്ന സാഹചര്യവുമുണ്ടായി.
ഈ സമയം പെൺകുട്ടി തൻ്റെ വീട്ടിൽ തിരികെ എത്തുകയും ഈ വിവരം പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ അറിയിക്കുകയുമുണ്ടായി, തുടർന്ന് പൂയപ്പള്ളി പോലീസിൻ്റെ സംയോജിതമായ ഇടപ്പെടലിൽ കുട്ടിയെ ചൈൽഡ് പോലീസ്സ് സ്റ്റേഷനിൽ എത്തിച്ച് സൗഹൃദപരമായ ചോദ്യം ചെയ്യലിൽ കുട്ടിയുടെ മൊബെൽ പരിശോധിക്കുകയും ഇതിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത് ഇൻസ്റ്റാഗ്രാമിലെ ചാറ്റുകളിൽ അസ്വഭാവികമായ പലതും കണ്ടെത്തിയ പോലീസ് പെൺകുട്ടിയെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് പെൺകുട്ടി പീഡനവിവരം പോലീസിനോട് പറയുകയും ചെയ്തു, ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട നല്ലില സ്വദേശിയായ ഹൃദയ് ( 19 ) എന്നയാൾ പീഡിപ്പിക്കുുകയും ശേഷം പതിനൊന്നോളം പേർ പീഡിപ്പിക്കുകയും ചെയ്തെന്ന വ്യക്തമായ വിവരത്തെ തുടർന്ന് പൂയപ്പള്ളി പോലീസിൻ്റെ നേതൃത്വത്തിൽ സംഘത്തിലെ നാലുപേരെ അറസ്റ്റ് ചെയ്തു.