കരുനാഗപ്പള്ളി : അമൃതപുരി പറയകടവ് കല്ലുമ്മൂട്ടിൽ വീട്ടിൽ സുജിചന്ദ്രൻ, പ്രവീണ ദമ്പതികളുടെ മകൻ ഏകനാഥ് നെ കാണാതായത്. തിങ്കളാഴ്ച രാവിലെ
5 മണിയോടെ പ്രഭാത സവാരിയ്ക്കായ് ഇറങ്ങിയ ഏകനാഥിനെ വീടിന് സമീപത്ത് നിന്നും കാണാതാവുകയായിരുന്നു. വെള്ളയും നീലയും കലർന്ന ടീ ഷർട്ടും ഷോർട്ട്സുമായിരുന്നു കാണാതാകുമ്പോഴുള്ള വേഷം. ഏകദേശം
170 സെ.മി ആണ് ഉയരം. വീട്ടിൽ നിന്നിറങ്ങിയ ഏകനാഥ് റോഡിലൂടെ നടന്നു പോകുന്നതിന്റെ
CCTV ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വീട്ടുകാർ കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം
ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ
9496105786 എന്ന ഫോൺ നമ്പരിലോ അറിയിക്കുക.