കൊല്ലത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.; മൃതദേഹം അഴുകി ജീർണ്ണിച്ച നിലയിൽ.

0

കൊല്ലം : പാരിപള്ളി ചിറക്കര ഇടവട്ടം കുന്നുംവിള പുത്തൻ വീട്ടിൽ ജോയി മിനി ദമ്പതികളുടെ മകനായ 24 വയസ്സുള്ള  മനു ജോയിയാണ് മരണപ്പെട്ടത്. വീടിനുള്ളിൽ നിന്ന് പരിസരത്തേക്ക് ദുർഗന്ധം വമിച്ചതോടെയാണ് ബന്ധുക്കളും പരിസരവാസികളും പോലീസിൽ അറിയിക്കുന്നത്. 

ഇയാളുടെ ഇരുനില വീടിൻ്റെ രണ്ടാം നിലയിലായി തറയിൽ രക്തം തളം കെട്ടിയ അവസ്ഥയിലായിരുന്നു  മൃതദേഹം കാണപ്പെട്ടത്. ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മരണപ്പെട്ട മനു മാത്രമായിരുന്നു സംഭവം നടന്ന വീട്ടിൽ താമസിച്ചിരുന്നത്. അമ്മ മിനി തിരുവനന്തപുരം പേരൂർക്കടയിലെ ഇ.എസ്.ഐ ആശുപത്രിയിലെ നഴ്സ് ആയി ജോലി നോക്കുകയാണ് . കുറച്ച് മാസങ്ങൾക്ക് മുൻപ് ഉളിയനാട് സ്വദേശിനിയായ പെൺകുട്ടിയെ മനു വിവാഹം ചെയ്യുകയും പിന്നീട് കുറച്ച് നാളുകൾക്ക് ശേഷം ഇവർ തമ്മിൽ ഉണ്ടായ ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും അകന്ന് കഴിയുകയുമായിരുന്നു. സമീപത്ത് താമസിക്കുന്ന അമ്മയുടെ സഹോദരനും മനുവിന്റെ സഹോദരിയും ദുർഗന്ധം വമിച്ചതോടെ മനുവിന്റെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയും തുടർന്ന് ഇവർ സ്ഥലത്തെത്തി വിളിച്ച ശേഷം വാതിൽ ചവിട്ടി തുറന്ന് ഉള്ളിൽ പ്രവേശിച്ചപ്പോഴാണ് മനുവിന്റെ മൃതശരീരം രണ്ടാം നിലയിൽ ജീർണ്ണിച്ച അവസ്ഥയിൽ കണ്ടെത്തിയത്. 
രക്തം തളംകെട്ടിയ അവസ്ഥയിലായിരുന്നു ശരീരത്തിന് ചുറ്റും കൈ തണ്ടക്കും കഴുത്തിനും മുറിവേറ്റ നിലയിലായിരുന്നു ഇങ്ങനെയായിരിക്കാം രക്തം തളം കെട്ടിയത് എന്നാണ് അനുമാനം. വിവരം അറിയിച്ചതിനെ തുടർന്ന്  പോലീസും ഡോഗ്സ്കോഡും ഫോറൻസിക് വിദഗ്ദരും സ്ഥലത്ത് എത്തുകയും തെളിവുകൾ ശേഖരിച്ച്  പോസ്റ്റ്‌മാർട്ടം നടപടിക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കയച്ചു. 

Post a Comment

0Comments
Post a Comment (0)