‘പലരും എനിക്കെതിരെ അപവാദങ്ങള്‍ പറഞ്ഞു പരത്തുന്നുണ്ട്’; നെഞ്ചുപൊട്ടുന്ന വേദനയിൽ ദേവനന്ദയുടെ അമ്മ.

0

Latest News Kerala | Kollam News | Thiruvananthapuram News | Alappuzha News | National News | Gulf News | English News

അഞ്ച് വയസുകാരി ദേവനന്ദ മലയാളികളുടെ മനസിൽ ഉണ്ടാക്കിയ മുറിവ് ചെറുതൊന്നുമല്ല. കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞത് മുതൽ കണ്ടെത്താൻ ആഗ്രഹിച്ചവരുടെ പ്രാർത്ഥനകൾ വിഫലമാക്കി ദേവനന്ദയുടെ മൃതശരീരം പള്ളിമണ്‍ ആറ്റില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഇന്നേക്ക് ഒരു വർഷം തികഞ്ഞിരിക്കുകയാണ് ദേവനന്ദ അവളുടെ പ്രിയപ്പെട്ടവരെ തനിച്ചാക്കി യാത്രയായിട്ട്.

കഴിഞ്ഞ ഫെബ്രുവരി 27നാണ് പള്ളിമണ്‍ ധനേഷ് ഭവനില്‍ സി.പ്രദീപിന്റെയും ആര്‍.ധന്യയുടെയും മകളായ ദേവനന്ദയെ ദുരൂഹ സാഹചര്യത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടത്. വർഷം ഒന്ന് കഴിഞ്ഞിട്ടും ദേവനന്ദയുടെ അന്വേഷണം ഇപ്പോഴും പ്രാരംഭഘട്ടത്തിൽ തന്നെയാണ് നിൽക്കുന്നത്. താന്‍ പറയാതെ വീടിനു പുറത്തേക്കോ ബന്ധുക്കള്‍ക്കൊപ്പമോ ദേവനന്ദ പോകില്ലെന്നാണ് അമ്മ ധന്യ പറയുന്നത്.

‘പലരും പക്ഷേ എനിക്കെതിരെ അപവാദങ്ങള്‍ പറഞ്ഞു പരത്തുന്നുണ്ട്. എന്റെ മകളെ നഷ്ടപ്പെട്ട വേദനയില്‍ ഞാനതിനൊന്നിനും മുഖം കൊടുക്കുന്നില്ല. മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ചാത്തന്നൂര്‍ എസിപിയെ കണ്ട് ഞാനും ഭര്‍ത്താവും കേസിന്റെ അന്വേഷണത്തെക്കുറിച്ചു സംസാരിച്ചിരുന്നു. അന്വേഷണം നടക്കുന്നുണ്ടെന്നു മാത്രമാണ് അറിയാന്‍ കഴിഞ്ഞത്. ഇന്നലെ മകളുടെ ഓര്‍മയ്ക്കായി അഭയകേന്ദ്രത്തില്‍ ഒരു നേരത്തെ ഭക്ഷണം നല്‍കി’.- ധന്യ പറഞ്ഞു.

Post a Comment

0Comments
Post a Comment (0)