അഷ്ടമുടി : കൊല്ലത്തിൻ്റെ ടൂറിസം മേഖലയ്ക്ക് ഉണർവേകാൻ അഷ്ടമുടി ക്രാഫ്റ്റ് മ്യൂസിയത്തിന് കഴിയുമെന്ന കാര്യം തീർച്ച. എന്നാൽ വെളിച്ചം നൽകാൻ കഴിയുകയില്ലലോ.
അഷ്ടമുടി ശ്രീവീരഭദ്രസ്വാമി ക്ഷേത്രത്തിനു മുന്നിലെ ഹെഡ്മാസ്റ്റ് ലൈറ്റ് അറ്റകുറ്റപണികൾ നടത്താതെ നശിക്കുന്നു എൻ.കെ പ്രേമചന്ദ്രൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2015ൽ നിർമ്മിച്ച ഈ ഹെഡ്മാസ്റ്റ് ലൈറ്റിൽ കൃത്യമായ അറ്റകുറ്റപണികൾ നടത്താത്തതുമൂലം ലൈറ്റുകൾ നശിച്ച് ചിലത് മാത്രമാണ് പ്രകാശിക്കുന്നത്.
ഏകദേശം അഞ്ച് ലക്ഷം രൂപയോളം ചിലവാക്കി എം.പി യുടെ 2015 - 16 പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് തൃക്കരുവയ്ക്ക് ഇത്തരത്തിലൊരു സഹായം നൽകിയത് അതാണ് വ്യക്മായ അനാസ്ഥമൂലം നശിക്കുന്നത്.
ഈ സ്ഥലങ്ങളിൽ വിദേശ സഞ്ചാര മേഖലയ്ക്ക് വളരെയധികം സാധ്യതയുള്ള മേഖലയാണ്. അടിയന്തരമായി ഇതിനൊരു പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.