തലവൂര്‍ : നടുത്തേരി അനുഭവനില്‍ അഭിലാഷാണ് (35) അറസ്റ്റിലായത്. എരുമേലി സി.ഐ ആയിരുന്ന താന്‍ പത്തനാപുരത്തേക്ക് സ്ഥലം മാറിയെത്തിയതാണെന്ന് വിശ്വസിപ്പിച്ച് പത്തനാപുരം നടുക്കുന്ന് നന മന്‍സിലില്‍ അസറ ബീവിയുടെ പക്കല്‍ നിന്ന് പതിനായിരത്തിലധികം രൂപ കബളിപ്പിച്ച് വാങ്ങിയെന്നാണ് പരാതി. കുടുംബപ്രശ്‌നം ഒത്തുതീര്‍പ്പാക്കിത്തരാം എന്ന വ്യാജേനെയാണ് പണം കവര്‍ന്നത്. സംശയം തോന്നിയ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സി.ഐ എന്‍. സുരേഷ് കുമാര്‍, എസ്.ഐമാരായ വിനോദ്, രാജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, ഹരിലാല്‍,ഹരികൃഷ്ണന്‍ എന്നിവടങ്ങിയ സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
പ്രതിയെ പത്തനാപുരം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.