SOCIAL MEDIA 360 - EDITOR
സംസ്ഥാനത്ത് ജൽജീവൻ പദ്ധതിയുടെ മെല്ലെപ്പോക്ക് വ്യക്തമായതായി അടൂർ പ്രകാശ് എം.പി ഫേസ് ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.
രണ്ട് സാമ്പത്തിക വർഷങ്ങളിലെ കണക്കുകൾ ഉയർത്തിക്കാട്ടിയാണ് അടൂർ പ്രകാശ് എം.പി ഇക്കാര്യങ്ങൾ ആരോപിക്കുന്നത്.
പോസ്റ്റിൻ്റെ പൂർണ്ണരൂപം :
ജൽജീവൻ കേന്ദ്ര കുടിവെള്ള പദ്ധതിയായ ജൽ ജീവൻ മിഷനു കീഴിൽ കേരളത്തിന് അനുവദിച്ച തുകയിൽ നല്ലൊരു ശതമാനം വിനിയോഗിച്ചിട്ടില്ലെന്ന് എന്റെ ചോദ്യത്തിന് ലോക്സഭയിൽ നൽകിയ മറുപടിയിൽ വ്യക്‌തമാവുന്നു.
2019-20 ൽ 101 കോടി രൂപ അനുവദിച്ചതിൽ 41 കോടി രൂപയും 2020-21ൽ 101കോടി രൂപ അനുവദിച്ചതിൽ 55 കോടി രൂപയും വിനിയോഗിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല.
ഈ രണ്ടു സാമ്പത്തികവർഷവും കേരളത്തിന് നീക്കിവച്ച തുക യഥാക്രമം 248 കോടി രൂപയും 404 കോടി രൂപയുമായിരുന്നു എന്നത് പദ്ധതി നടത്തിപ്പിന്റെ മെല്ലെപ്പോക്ക് വ്യക്‌തമാക്കുന്നു.