കൊല്ലത്ത് കുഴഞ്ഞ് വീണ് മരിച്ചതായി പറയുന്ന വിഘ്നേഷിൻ്റെ മരണത്തിൽ ദുരൂഹതയുള്ളതായി ആരോപിച്ച് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതിയുമായി പിതാവ്.

0

" മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് പിതാവ് കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. "

കൊല്ലം ആശ്രാമം ദേശിങ്കനാട് നഗർ 128ൽ ശകുന്തള യിൽ K. ചന്ദ്രനാണ് മകൻ വിഘ്നേഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 22 ന് രാത്രി 9 മണിയോടെ കടപ്പാക്കട പ്രതിഭാ ജംഗ്ഷനിൽ കുഴഞ്ഞു വീണ വിഘ്നേഷിനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ
കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിക്കുകയായിരുന്നു. 

വിഘ്നേഷ് മരിച്ച ദിവസം ഉച്ചയ്ക്ക് സുഹൃത്ത് വിളിക്കുന്നു എന്ന് പറഞ്ഞു പട്ടത്താനം സ്വദേശിയായ ഒരാൾ മകനെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടു പോയതായി ചന്ദ്രൻ പറയുന്നു. പിന്നീട് വിഘ്നേഷിന്റെ മരണ വിവരമാണ് വീട്ടുകാർ അറിയുന്നത്. മകന്റെ കയ്യിൽ രാസവസ്തു ബലമായി കുത്തിവച്ചിരുന്നതായി ആശുപത്രിയിൽ നിന്നും അറിയാൻ കഴിഞ്ഞതായി ചന്ദ്രന്റെ പരാതിയിൽ പറയുന്നു. 

ഒന്നര വർഷം മുമ്പ് മകനും സുഹ്യത്തും ബൈക്കിൽ വരുമ്പോൾ ഒരാൾ തടഞ്ഞു നിർത്തുകയും തുടർന്ന് അടി പിടി ഉണ്ടാവുകയും ചെയ്തിരുന്നു. സുഹൃത്തുമായി ഉണ്ടായ തർക്കമായിരുന്നു അടിപിടിയിൽ കലാശിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേസും നിലവിലുണ്ട്. 

ഇതിനെ തുടർന്ന് ഇയാൾ കൊട്ടേഷൻ കൊടുത്ത് തന്നെ കൊലപ്പെടുത്തുമെന്ന് 
വിഘ്നേഷ് ഭയപ്പെട്ടിരുന്നതായി ചന്ദ്രന്റെ പരാതിയിൽ പറയുന്നു. 

മകന്റെ മരണത്തിന് പിന്നിലുള്ളവർക്ക് നഗരത്തിലെ ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നും ഇദ്ദേഹം പറയുന്നു. 
വിഘ്നേഷിന്റെ മരണത്തിന്  പിന്നിലുണ്ടെന്ന് സംശയിക്കുന്നവരുടെ സുഹ്യത്തായിരുന്ന കല്ലുംതാഴം സ്വദേശിയായ മറ്റൊരു യുവാവും ഒരു മാസം മുമ്പ് ഇതേ രീതിയിൽ മരണപ്പെട്ടതായും ചന്ദ്രൻ പറയുന്നു. 





ഏവിഷൻ പഠനം പൂർത്തിയാക്കി കുടുംബത്തിന് താങ്ങും തണലുമാകേണ്ടിയുരുന്ന വിഘ്നേഷിന്റെ മരണത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് കുടുംബം. തന്റെ മകന് സംഭവിച്ചതു പോലെ മറ്റൊരു കുടുംബത്തിലും സംഭവിക്കാതിരിക്കാൻ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിക്കും DGP യ്ക്കും പരാതി നൽകുവാനൊരുങ്ങുകയാണ് ഈ പിതാവ്. 
Tags

Post a Comment

0Comments
Post a Comment (0)