കൊട്ടാരക്കരയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു; മറ്റൊരു വിദ്യാർത്ഥി ആശുപത്രിയിൽ.

0

കൊട്ടാരക്കര : പൂവറ്റൂരിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു മറ്റൊരു വിദ്യാർത്ഥി  ആശുപത്രിയിൽ. പൂവറ്റൂർ സ്വദേശി അമലാണ്  മരിച്ചത് കൂടെയുണ്ടായിരുന്ന വിനായകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൂവറ്റൂർ ക്ഷേത്രത്തിനു സമീപത്തെ കുളത്തിൽ കളി കഴിഞ്ഞ്   കുളിക്കാനിറങ്ങിയതായിരുന്നു ഇവർ ഇതിനിടയിൽ വിനായക്  മുങ്ങുന്നത് കണ്ട്  അമൽ രക്ഷപെടുത്താൻ ശ്രമിക്കുകയായിരുന്നു ഇരുവർക്കും രക്ഷപ്പെടാൻ കഴിയാതയതോടെ ബഹളം വയ്ക്കുകയും സമീപത്തെ ക്ഷേത്രത്തിൽ മൈക്ക് സെറ്റിഗ് ജോലിക്കെത്തിയ യുവാക്കൾ സമയോജിതമായി കുളത്തിൽ  ഇറങ്ങി വിനായകിനെ രക്ഷപ്പെടുത്തി പക്ഷെ അമലിനെ രക്ഷിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു തുടർന്ന് കൊട്ടാരക്കരയിൽ നിന്ന് ഫയർഫോഴ്സ് എത്തി അമലിൻ്റെ മൃതദേഹം കണ്ടെടുത്തു.

Post a Comment

0Comments
Post a Comment (0)