പത്തനാപുരം : സർജിക്കൽ സ്പിരിറ്റ് കഴിച്ചതിനെ തുടർന്ന് ഒരു മരണം. പട്ടാഴി വടക്കേക്കര കടുവത്തോടു ചെളിക്കുഴി ഭാഗത്തു വ്യാജ സ്പിരിറ്റ് ഉപയോഗിച്ച ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,രണ്ടുപേർ മരിച്ചു. ഇന്നലെ ആയിരുന്നു സംഭവം,പുന്നല സി.എഫ്.എൽ.ടി.സി യിൽ ജോലിയുള്ള വ്യക്തി സർജിക്കൽ സ്പിരിറ്റ് കൈവശം വെക്കുകയും അത് അദ്ദേഹവും കൂട്ടുകാരും കൂടി ചേർന്ന് കഴിക്കുകയും,ഏതാനം മണിക്കൂറുകൾക്ക് ശേഷം കൂടെ കഴിച്ച ആളിന്റെ നില ഗുരുതരമാവുകയും ചെയ്തു,തുടർന്ന് തിരുവല്ല ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല,എന്നാൽ സ്പിരിറ്റ് ഉപയോഗിച്ചത് മൂലമല്ല മരിച്ചു ഹൃദയാഘാതം മൂലമാണ് മരണമെന്ന് ബന്ധുക്കളും സൃഹുത്തുക്കളും പറയുന്നു. സ്പിരിറ്റ് കൊണ്ട് കഴിക്കുവാൻ കൊടുത്ത ആളിനെ കാഴ്ച ശക്തി നഷ്ടപ്പെടുകയും തുടർന്ന് ഗുരുതരമായി അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. ഇവർക്കൊപ്പം സ്പിരിറ്റ് ഉപയോഗിച്ച രണ്ടുപേരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചിരിക്കുകയാണെന്നുമാണ് സുഹൃത്തുക്കളിൽ നിന്ന് ലഭ്യമാകുന്ന വിവരം. ലഭിച്ച വിവരത്തിൽ നിന്നും മൊത്തം നാല് പേരാണ് സർജിക്കൽ സ്പിരിറ്റ് ഉപയോഗിച്ചതെന്നും അതിൽ ഒരാളുടെ നിലയെപ്പറ്റി അറിയില്ലെന്നുമാണ് ഇവർ പറയുന്നത്.
സംഭവത്തിൽ പത്തനാപുരം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചെന്നു പത്തനാപുരം സി.ഐ പ്രതികരിച്ചു.