ഇഞ്ചവിള : കരുവ തൈക്കപ്പള്ളിയിൽ വഞ്ചി കുത്തിതുറന്ന് മോഷണം. ലോക് ഡൗണിൻ്റെ മറവിലാണ് ഇത്തരത്തിലൊരു പ്രവർത്തി അരങ്ങേറിയത്. കഴിഞ്ഞ വർഷവും ലോക് ഡൗണിൻ്റെ മറവിൽ വഞ്ചി കുത്തിതുറന്നിരുന്നു തുടർന്ന് അഞ്ചാലുംമൂട് പോലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും സമീപത്ത് സി.സി.ടി.വി ക്യാമറക്കില്ലാത്ത് അന്വേഷണം ദുഷ്കരമാക്കി. തുടർന്ന് രണ്ട് ദിവസം മുമ്പാണ് വീണ്ടും മോഷണം അരങ്ങേറിയത് ആരാധനാലയങ്ങളിൽ ആളില്ലാത്തത് മോഷണ പരമ്പര തുടരുന്നതിന് സാധ്യമാക്കുന്നുണ്ട്. അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ എസ്.ഐ ഉൾപ്പെടുന്ന സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.