സ്വന്തം വീട്ടിലെ മാലിന്യം അയൽവക്ക ത്തെ പുരയിടത്തിലോ റോഡരികിലോ കൊണ്ടുപോയി തള്ളുന്നവർക്ക് (അത് കാറിലോ ലോറിയിലോ സ്കൂട്ടറിലോ ആകാം) കോർപ്പറേഷൻ്റെ എട്ടാം വാർഡിൽ (വാർഡ് 8 നീരാവിൽ) സ്ഥാപിച്ചിരിക്കുന്ന മലിനീകരണ സൗകര്യപ്പെട്ടി
ഇതിനു ചുറ്റുമെത്തുന്ന തെരുവുനായ്ക്കൾ കാൽനടയാത്രക്കാർക്കു മാത്രമല്ല ഇരുചക്ര -മുച്ചക്ര - ബഹുചക്ര വാഹനയാത്രക്കാർക്കും ഭീഷണിയാകുന്നു. മാലിന്യക്കൂമ്പാരമായപ്പോൾ കോർപ്പറേഷൻ ചെയ്തതാണ് ഒരു ബോർഡ് സ്ഥാപിക്കൽ ( ചിത്രം കാണുക)
#മൂത്രമൊഴിക്കരുതെന്ന #ബോർഡ് #കണ്ടാൽ മൂത്രമൊഴിച്ചേ പിൻതിരിയൂ എന്ന ശൈലീരോഗമുള്ളിടത്ത് ഉടൻ എത്തുമെന്ന് കരുതുന്ന (കാലവർഷക്കാലത്ത്) ഡെങ്കിയും നിപ്പയും എലിപ്പനിയും ഇവരുടെയൊക്കെ രാജാവായി ഇപ്പോൾ വിലസുന്ന കോവിഡും ഉള്ളപ്പോൾ ഇങ്ങനൊരു സംവിധാനം ഒട്ടും ശരിയല്ല. കോർപ്പറേഷനും ഇവിടത്തെ കൗൺസിലറും പുനഃപരിശോധിക്കണം ഈ നടപടി. എന്താണ് FBസുഹൃത്തുക്കളേ, നിങ്ങളുടെ അഭിപ്രായം. വേണോ ? വേണ്ടയോ ?എന്തുകൊണ്ട് ?